കുണ്ടറ: പള്ളിമുക്കിലെ മേല്‍പ്പാലം നിര്‍മാണത്തിനെതിരെ വലിയപള്ളി ഇടവക കമ്മിറ്റി പ്രമേയം പാസാക്കിയതില്‍ ജനരോഷമുയരുന്നു. നേരത്തെ പാലം വരുന്നതില്‍ അനുകൂല നിലപാട് എടുത്ത ഇടവക കമ്മിറ്റി ഇപ്പോള്‍ എതിര്‍പ്പുന്നയിച്ചത് ശരിയായില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. പള്ളിയുടെ മുന്നില്‍ മേല്‍പ്പാലം നിര്‍മിക്കുന്നത് ദേവാലയത്തിന് ദോഷം ചെയ്യുമെന്നും പള്ളിമുക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്നും ആരോപിച്ചാണ് ഇടവക മാനേജിംഗ് കമ്മിറ്റി യോഗം പ്രമേയം പാസാക്കിയത്.
ഇടവകാംഗങ്ങളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ നിര്‍മാണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് പള്ളിമുക്കിലാണ്. ഇവിടെ ഗുരുമന്ദിരത്തിന് സമീപത്തുനിന്ന് പാലം ആരംഭിക്കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രാവര്‍ത്തികമാകില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പള്ളിമുക്കിന് ഏതാനും മീറ്ററുകള്‍മാത്രം പടിഞ്ഞാറ്
വെഎംഎക്ക് സമീപത്തുനിന്നും മേല്‍പ്പാലം തീരുമാനിച്ചു. കുണ്ടറ ഈസ്റ്റ് റയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിന്റെ സമീപത്തുകൂടി ഇടത്തേക്ക് തിരിഞ്ഞ് കുര്യാക്കോസ് സ്കൂളിനു സമീപത്തെ 220 കെവി ടവറിന് താഴെയായി അവസാനിക്കും. നടപ്പാതയടക്കം പത്തുമീറ്റര്‍ വീതിയിലാണ് ഇവിടെ മേല്‍പ്പാലം നിര്‍മിക്കുക.
ഇവിടെയാണ് ഏറ്റവുമധികം സ്ഥലം ആവശ്യമായിവരുന്നത്. കൊട്ടാരക്കര ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് തിരിഞ്ഞ് പോകുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനാണ് സ്ഥലം കൂടുതല്‍ വേണ്ടത്. 400 മീറ്ററോളം നീളവും ഏഴരമീറ്റര്‍ റോഡും ഒരുവശത്ത് ഒന്നരമീറ്റര്‍ നടപ്പാതയുമുണ്ട് പാലത്തിന്. 4 മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡും ഇതോടൊപ്പം നിര്‍മിക്കും. ഇവിടെ നിന്ന് ആരംഭിക്കുന്ന മേല്‍പ്പാലം കിഴക്കോട്ട് തിരിഞ്ഞ് പള്ളിമുക്ക് ലവല്‍ക്രോസിന് മുമ്പ് ഭരണിക്കാവ് റോഡ് മുറിച്ചുകടക്കും. കൂടാതെ ഇളമ്പള്ളൂരില്‍ രണ്ട് ദേശീയപാതകളെ ബന്ധിപ്പിച്ചാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ദേശീയപാതാവിഭാഗമാണ് പാലം നിര്‍മിക്കുക. ഇതിന്റെ സര്‍വേ ജോലികള്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇവിടെ മള്‍ട്ടിലെവല്‍ ഫ്ളൈ ഓവറായിരിക്കും നിര്‍മിക്കുക.
സ്ഥലം ഏറ്റെടുക്കുന്നതിനും പാലം നിര്‍മിക്കുന്നതിനുമായി 38 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനെയാണ് നിര്‍മാണജോലി ഏല്‍പ്പിച്ചിട്ടുള്ളത്. കിറ്റ്കോയാണ് സര്‍വേ നടത്തി പാലത്തിന്റെ അലൈന്മെന്റ് തയ്യാറാക്കിയത്. ഇത് കളക്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. കല്ലിട്ടുതിരിക്കലും ഭൂമി ഏറ്റെടുക്കലുമാണ് അടുത്ത നടപടി. അത് പൂര്‍ത്തിയായാലുടന്‍ ടെന്‍ഡര്‍ നടപടി ആരംഭിക്കും….
പ്രതികരിക്കാൻ ഇവിടെ എഴുതുക: