തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപിനും തിരുവനന്തപുരത്ത് ബിനാമി സ്വത്തുക്കള്‍ ഉള്ളതായി വിവരം. സ്വര്‍ണക്കടത്ത് സംഘത്തിന് ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നും വിവരം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.
പ്രതികള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടിങ്ങിനായാണ് ഈ പണം ഉപയോഗപ്പെടുത്തിയത്. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശികള്‍ക്കും ഈ കേസില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം സ്വദേശി റമീസും മൂവാറ്റുപുഴ സ്വദേശി ജലാലുമാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകരെന്നാണ കരുതുന്നത്. ലോക്ഡൗണ്‍ സമയത്തുതന്നെ പരമാവധി സ്വര്‍ണ്ണം കടത്തിക്കൊണ്ടുവരണമെന്ന് റമീസ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. മൂന്ന് പേരുടേയും ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. ഇവരുടെ പേരിലുള്ള ഭൂസ്വത്ത് വിവരങ്ങള്‍ക്കായി സംസ്ഥാന രജിസ്ട്രേഷന് വകുപ്പിനും റവന്യൂ വകുപ്പിനും നിലവില്‍ കത്ത് നല്‍കിയിരിക്കുകയാണ്. ഇത് ലഭിച്ചശേഷം കൂടുതല്‍ നടപടി കൈക്കൊള്ളും.
ഇത് കൂടാതെ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ അപേക്ഷ നല്‍കും. മൂവരേയും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്. അതിന് കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
ദുബായിയില്‍ കഴിയുന്ന മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള നടപടികളും കസ്റ്റംസ് തുടങ്ങും. ഇവരെ ചോദ്യം ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനേയും എന്‍ഐഎ ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: