തൃശൂര്‍: പണം കടം ചോദിക്കാനെത്തി അടുത്ത വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച വീട്ടമ്മയെ കൊരട്ടി സിഐ ബി.കെ. അരുണും സംഘവും ചേര്‍ന്ന് മണിക്കൂറിനുള്ളില്‍ പിടികൂടി.
ചാലക്കുടി കൊരട്ടി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ആറാംതുരുത്ത് വാടകക്ക് താമസിക്കുന്ന മങ്ങാട്ടുപറമ്പന്‍ വിജയമ്മ(55)യാണ് പിടിയിലായത്. ഇവരുടെ അടുത്ത വീടായ തോട്ടത്തില്‍ വര്ഗ്ഗീസീന്റെ ഭാര്യ റോസിലിയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് വിജയമ്മ മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വീട്ടുകാര്‍ വീടിന്റെ പുറകിലായിരുന്ന സമയത്ത് വീടിന്റെ മുന്‍വശത്തെ വാതിലൂടെ അകത്ത് കയറി ഷോക്കേസില്‍ വെച്ചിരുന്ന താക്കോലെടുത്ത് അലമാര തുറന്ന് ലോക്കറില്‍ സുക്ഷിച്ചിരുന്ന മൂന്ന് പവന് മാല, മൂന്ന് മോതിരം, താലി തുടങ്ങിയ ആഭരണങ്ങളും ആറായിരത്തിലധികം രൂപയും മോഷ്ടിക്കുകയായിരുന്നു.
സംശയം തോന്നിയ വീട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയലിലാണ് മോഷണ വിവരം വിജയമ്മ സമ്മതിച്ചത്. എസ്ഐമാരായ സി.കെ. സുരേഷ്, സി.ഒ. ജോഷി, എഎസ്ഐമാരായ എം. എസ്. പ്രദീപ്, സീനിയര്‍ സിപിഒ വി. ആര്. രജ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: