കല്‍പ്പറ്റ: ഭാരത് മാല ദേശീയ പാതയെ സ്വാഗതം ചെയ്യുന്നതായി ബിജെപി ജില്ല അധ്യക്ഷന്‍ സജി ശങ്കര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങളെ ബിജെപി സ്വാഗതം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പാത വയനാടിന് അനിവാര്യം. എന്‍എച്ച് 766 ന്റെ ബദല്‍ പാത ആയല്ല ഭാരത് മാല വരുന്നത്. രണ്ടും രണ്ടായി നില്ക്കാന് തന്നെയാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്‍എച്ച് 766 അടച്ചു പൂട്ടുന്നതിനോട് ബിജെപിക്ക് യോജിപ്പില്ല.
പാത അടച്ചു പൂട്ടുന്നതിന് എതിരെ ബിജെപി എന്നും നിലപാടെടുക്കും. എന്നാല്‍ എന്‍എച്ച് 766 നായി ഉണ്ടാക്കിയ ആക്ഷന്‍ കമ്മിറ്റയില്‍ തുടരണോ വേണ്ടയോ എന്നുള്ള കാര്യം പരിശോധിക്കും. സിപിഎംന്റെ ഇരട്ടത്താപ്പ് നയത്തിന് കൂട്ടുനില്ക്കാന് ബിജെപി തയാറല്ല. എന്‍എച്ച് 766 ല്‍ മാത്രമല്ല ഭാരത് മാലയിലും ബിജെപി ജനങ്ങള്‍ക്കൊപ്പമാണ്. എന്നാല്‍ ഭാരത് മാലയുടെ അലൈന്‍മന്റ് മാറ്റി മേപ്പാടി, മുണ്ടേരി, നിലമ്പൂര്‍, മലപ്പുറം എന്നിങ്ങനെ ആക്കണമെന്നാണ് വയനാട് ജില്ല ബിജെപി ആവശ്യപ്പെടുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും.
കഴിഞ്ഞ പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ ജില്ലയാണ് വയനാട്. പ്രളയ സമയത്ത് മറ്റുള്ള ജില്ലകളിലേക്ക് ബന്ധപ്പെടുവാന്‍ സാധിച്ചിരുന്നില്ല. ഭാരത് മാല വരുന്നതോടെ അതിനും ഒരു പരിഹാരമാകും. മാത്രമല്ല വയനാടിന്റെ വികസനത്തിന് അത് കൂടുതല്‍ കരുത്തേകുകയും ചെയ്യുമെന്ന് സജി ശങ്കര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം കമ്മീഷന് രാഷ്ട്രീയം കളിക്കുകയാണ്. മടക്കി മലയിലും പിന്നീട് ചേലോടും മെഡിക്കല്‍ കോളേജിനായി സ്ഥലമെടുത്തു. എന്നാല്‍ ഇപ്പോള്‍ രണ്ടു സ്ഥലവും വേണ്ടെന്ന് വച്ച് ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള ശ്രമമാണ്. നടക്കുന്നത്. അതിനെ ബിജെപി അംഗീകരിക്കില്ല.
മെഡിക്കല്‍ കോളേജ് വയനാടിന് ആവശ്യം തന്നെയാണ്. പക്ഷെ അതൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആകണമെന്നാണ് ബിജെപി അഭിപ്രായപ്പെടുന്നത്. മടക്കിമലയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ പ്രകാരം മെഡിക്കല്‍ കോളേജിന് പറ്റിയ സ്ഥലമല്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെ ആണെങ്കില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിടണം. ഇവിടെയെല്ലാം സിപിഎം കള്ളക്കളിയാണ് പുറത്തു കൊണ്ടു വരുന്നത്. ഇവിടെയെല്ലാം അഴിമതി നടന്നതായും ബിജെപി സംശയിക്കുന്നതായി സജി ശങ്കര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മെഡിക്കല്‍ കോളേജ് ഉയര്‍ത്തി കാട്ടി വോട്ട് പിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഓരോ തവണയും മെഡിക്കല്‍ കോളേജ് വരുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. സിപിഎംന്റെ പ്രഹസനം മാത്രമായി മെഡിക്കല്‍ കോളേജ് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്ര സമ്മേളനത്തില്‍ ജില്ല ഉപാധ്യക്ഷന്‍ പി.ജി.ആനന്ദ് കുമാര്‍,ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: