തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം പ്രതിദിനം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ള കടുത്ത നടപടികള്‍ സ്വീകരിച്ചേക്കും. രോഗ വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു.
സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് വ്യാപകമാകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. കൂടാതെ ഉറവിടം അറിയാതെയുള്ള രോഗികളുടെ എണ്ണവും പ്രതിദിനം ഉയരുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. രൂക്ഷമായ രോഗവ്യാപനമുള്ള പ്രദേശങ്ങള്‍ മാത്രം അടച്ചിട്ടിട്ടു കാര്യമില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ എല്ലാ വശങ്ങളും പരിഗണിച്ച് മാത്രമേ എന്തെങ്കിലും തീരുമാനമെടുക്കൂ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെയും പിന്നോട്ട് വലിക്കുന്നത്.
സംസ്ഥാനത്ത് വ്യാഴാഴ്ചത്തെ കണക്കുകള്‍ പ്രകാരം നാല് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100 കവിഞ്ഞിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിക്കുന്നുണ്ട്. പരിയാരത്ത് അമ്പത് ആരോഗ്യ പ്രവര്‍ത്തകരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടുതല്‍ പേരുടെ പരിശോധന ഫലം വരുന്നതോടെ മെഡിക്കല്‍ കോളേജ് ആശുപത്രി കൊറോണ ക്ലസ്റ്റര്‍ ആകുമോ എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.
അതേസമയം കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആലുവയിലും ഏഴ് സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ നിലവില്‍ വന്നു. അര്‍ധരാത്രി മുതലാണ് ആലുവ നഗരസഭ പരിധിയിലും കീഴ്മാട്, ചൂര്‍ണ്ണിക്കര, എടത്തല, ചെങ്ങമനാട്, കരമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ആലുവ മേഖലയില്‍ പടരുന്ന വൈറസ് കൂടുതല്‍ പ്രഹര ശേഷിയുള്ളതാണെന്ന ആരോഗ്യ വകുപ്പിന്റെ നിഗമനത്തെ തുടര്‍ന്നാണ് ഈ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: