കൊല്ലം: രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 76 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സംശയിക്കുന്നത്. നാലുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്നുപേരുടെ യാത്രാചരിതം ലഭ്യമല്ല.
തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ശക്തമായ പ്രതിരോധ നടപടികളാണ് ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ് എന്നിവ വഴി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മൂന്നു പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഇന്നലെ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. തീരദേശം കേന്ദ്രീകരിച്ച് ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കാനും ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്കി.
വിദേശത്ത് നിന്നും എത്തിയവര്‍
പോരുവഴി സ്വദേശി കിര്‍ഗിസ്ഥാനില്‍ നിന്നും മൈനാഗപ്പളളി സ്വദേശി താജികിസ്ഥാനില്‍ നിന്നും ഓച്ചിറ വലിയകുളങ്ങര സ്വദേശി സൗദിയില്‍ നിന്നും ഉമയനല്ലൂര്‍ സ്വദേശി യുഎഇയില്‍നിന്നും എത്തിയവരാണ്.
ആരോഗ്യ പ്രവര്‍ത്തകര്‍
നിലമേല്‍ സ്വദേശിനി, ചിറക്കര ഇടവട്ടം സ്വദേശിനി
പ്രതികരിക്കാൻ ഇവിടെ എഴുതുക: