വടകര: കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപനത്തെയും രാഷ്‌ട്രീയ പകപോക്കലിനായി സിപിഎം ഉപയോഗപ്പെടുത്തുന്നു. വില്യാപ്പള്ളി പഞ്ചായത്തിലെ കീഴല്‍ പത്താം വാര്‍ഡില്‍ രാഷ്‌ട്രീയവിരോധം മൂലം കൂറ്റന്‍ തടിമരങ്ങള്‍ കൊണ്ട് ഫുട്പാത്ത് അടച്ചതായാണ് ആരോപണം. ഹൃദ്രോഗികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ള പത്തോളം രോഗികളുടെ സഞ്ചാരപാതയാണ് ആര്‍ആര്‍ടി പ്രവര്‍ത്തകരും കീഴല്‍ പ്രദേശത്തെ സിപിഎമ്മുകാരും ചേര്‍ന്ന് അടച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗി ഉണ്ടെന്നതടക്കമുള്ള വിവരം പ്രദേശവാസികള്‍ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവരെ അറിയിച്ചപ്പോള്‍ നിഷേധാത്മക മറുപടിയാണ് ലഭിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് മരങ്ങള്‍ എടുത്തു നീക്കുകയായിരുന്നു. ഇതിനിടെ ഇന്നലെ രാത്രി ഈ പ്രദേശത്തെ ഇടയിലെടുത്ത് നാണി യമ്മ(106)മരണപ്പെടുകയും ചെയ്തു.
സര്‍വകക്ഷിയോഗത്തില്‍ പോക്കറ്റ് റോഡുകള്‍ അടയ്‌ക്കേണ്ട എന്ന തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം അട്ടിമറിച്ചാണ് ഫുട്പാത്ത് അടച്ചത്. സിപിഎം പ്രാദേശിക നേതാവുള്‍പ്പെടെ പത്തോളം പേരാണ് ആര്‍ആര്‍ടി പ്രവര്‍ത്തകരായെത്തി ഫുട്പാത്ത് അടച്ചത്.
സമീപത്തെ റോഡുകള്‍ അടക്കാതെ അവശയായ രോഗിയുണ്ടെന്നറിഞ്ഞിട്ടും ഫുട്പാത്ത് അടച്ചത് രാഷ്‌ട്രീയ പ്രേരിതമാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. റോഡ് അടയ്‌ക്കുന്ന വിവരം സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനവും രാഷ്‌ട്രീയ പകപോക്കലിനുള്ള അവസരമാക്കി മാറ്റുകയാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: