പത്തനാപുരം: പട്ടാഴിയില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് ദിവസേന കൂടുന്നതില്‍ പ്രദേശവാസികള്‍ അശങ്കയില്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ ഒട്ടുമിക്ക ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും അടച്ചതോടെയാണ് പട്ടാഴിയില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിയത്.
മിക്കവരും അപരിചതരായതിനാല് കോവിഡ് മേഖലയില്‍ നിന്നാണോ വരുന്നതെന്ന് പോലും അറിയാത്ത അവസ്ഥയാണ്. പട്ടാഴി മാര്‍ക്കറ്റ് ജംഗ്ഷനില്‍ സര്‍ക്കാര്‍ മദ്യവില്പനശാലയും സ്വകാര്യ ബാറും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടിടത്തും കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് മദ്യകച്ചവടം.
ബെവ്കോയുടെ ആപ്പ് ഇല്ലാത്തവരുടെ പക്കല്‍ നിന്നും കൂടുതല്‍ പണം വാങ്ങിയുള്ള മദ്യവില്പനയും ദിവസങ്ങളായി തുടരുകയാണ്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പട്ടാഴി പഞ്ചായത്ത് കുന്നിക്കോട് പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ കൂടിയ സംയുക്ത യോഗത്തിð നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ബെവ്കോ ആപ്പില്ലാതെ മദ്യം വാങ്ങാനെത്തുന്നവര്ക്കെതിരെ പോലീസ് കേസെടുക്കും.
മൊബൈല്‍ ഫോണ്‍ പരിശോധിച്ച ശേഷം മാത്രമേ കടത്തി വിടൂവെന്ന് കുന്നിക്കോട് സിഐ മുബാറഖ് അറിയിച്ചു. കൂടാതെ ആട്ടോറിക്ഷകള്‍ക്ക് ഒറ്റയക്ക, ഇരട്ടയക്ക നമ്പറുകളും ഏര്‍പ്പെടുത്തി. ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാനാണ് വ്യാപാരികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: