ബത്തേരി:കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണമെന്ന് ഹിന്ദു ഐക്യവേദി.ദേശീയ പാത 766 ലെ രാത്രി യാത്ര നിരോധനം നീക്കണം എന്നാവശ്യപ്പെട്ട് ബത്തേരിയില്‍ പൊതുജനങ്ങള്‍ക്കൊപ്പം സമരം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോബി തന്നെയാണ് ബദല്‍ റോഡായ കുട്ട, ഗോണിക്കുപ്പ, മലപ്പുറം പാതക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ജനം തിരിച്ചറിയണമെന്ന് ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകളായി വയനാട്ടിലെ ജനങ്ങളുടെ ഏക അവലംബവും, വയനാട്ടിലെ ടൂറിസം വികസനത്തിന്റെ ആണിക്കല്ലും, വ്യവസായ മേഖലയുടെ പുരോഗതിക്ക് അടിസ്ഥാനവുമായ ഈ പാതയില്‍ രാത്രികാല യാത്ര നിരോധനം പ്രഖ്യാപിച്ചതോടെ വയനാടിന്റെ സമസ്ത പുരോഗതിക്കും തടസം നേരിട്ടിരിക്കുകയാണ്. രാത്രി യാത്ര നിരോധനം പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപെടുന്നു. 766 ദേശീയ പാതക്ക് ബദലായി മറ്റൊരു പാത നിര്‍ദ്ദേശം സ്വീകാര്യമല്ല.
എന്‍എച്ച് 766 ലെ നവീകരണ പ്രവര്‍ത്തനം കര്‍ണാടക സര്‍ക്കാര്‍ കേരള അതിര്‍ത്തി വരെ പൂര്‍ത്തീകരിച്ചിരിക്കുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ മുത്തങ്ങ മുതല്‍ ബത്തേരി വരെ പാത നവീകരണ പ്രവര്‍ത്തനം തുടങ്ങിയിട്ട് പോലുമില്ല എന്നുള്ളത് കേരള സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ടയാണ്. കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിയുടെ കറുത്ത കൈകളാണ് ഇതിന് പിന്നിലെന്നും ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി ആരോപിച്ചു.
കപട പരിസ്ഥിതി വാദികളെ ശിഖണ്ഡി ആയി നിര്‍ത്തി 766 ദേശീയപാതക്ക് തടസം സൃഷ്ടിക്കാനുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. രാത്രി കാല യാത്ര നിരോധനത്തിനെതിരെ പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോഴും കോടതിയില്‍ അര്‍ഹനായ അഭിഭാഷകനെ നിര്‍ത്തി കേസ് വാദിക്കുന്നതിന് കേരള സര്‍ക്കാര്‍ മുമ്പ് തയ്യാറായിട്ടില്ല. എന്നത് ഓര്‍ക്കേണ്ട വസ്തുത ആണ്. ജില്ല അധ്യക്ഷന്‍ സി.പി. വിജയന് അധ്യക്ഷത വഹിച്ചു. കെ.കെ. രാജന്,എ.എം. ഉദയകുമാര്‍, റ്റി.എന്‍. സജിത്ത്,എ.ആര്.വിജയകുമാര്‍, റ്റി. എസ.് ബിനീഷ്, എന്‍.റ്റി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: