ഇടുക്കി: ഇടുക്കിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വീണ്ടും കൊറോണ മരണം. 9 ദിവസത്തിനിടെ 4 പേരാണ് ജില്ലയുടെ ഹൈറേഞ്ച് മേഖലയില്‍ മാത്രം മരിച്ചത്. അതേസമയം മരണങ്ങള് തുടരുമ്പോഴും ഇത് ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവരെ ഒരു മരണം മാത്രമാണ് കണക്കില്‍ ഉള്‍പ്പെടുത്തിയത്.
കട്ടപ്പനയില്‍ നിരീക്ഷണത്തില്‍ ഇരുന്ന അയ്യപ്പന്‍കോവില്‍ പുല്ലുമേട് ഉദയഗിരി സ്വദേശി നാരായണന്(65) ആണ് അവസാനം മരിച്ചത്. തമിഴ്നാട് കമ്പം സ്വദേശിയായ ഇദ്ദേഹവും കുടുംബവും സ്വദേശത്ത് പോയശേഷം 16നാണ്. ക്വാറന്റൈനില്‍ കഴിയവെ നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
തിങ്കളാഴ്ച വൈകിട്ട് നാലോടെ വീട്ടില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ ശ്വാസതടസം അനുഭവപ്പെട്ട് അവശ നിലയിലായിരുന്നു. ആരോഗ്യനില മോശമായതിനെ രാത്രിയോടെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇവിടെ എത്തിയ ഉടനെ മരിച്ചു. മൃതദേഹം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് പുല്ലുമേട്ടില്‍ സംസ്കരിച്ചു. ഭാര്യ പരേതയായ വീരമ്മ. മക്കള്‍: മഹേശ്വരന്, ജഗദീശ്വരി, രാജേശ്വരി, അംബികവതി, ജയപ്രഭ.
ചക്കുപള്ളം പഞ്ചായത്തിലെ ചിറ്റാംപാറ സ്വദേശി തങ്കരാജ് തിങ്കളാഴ്ച ഉച്ചയോടെ ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെയാണ് മരണം. 15ന് രാത്രി മരിച്ച ശാന്തമ്പാറ പേത്തൊട്ടി പാറ ഭാഗത്ത് താമസിക്കുന്ന പാണ്ഡ്യന്റെ ഫലം ഇതുവരെ വന്നിട്ടില്ല. അവസാനം മരിച്ച മൂന്ന് പേരുടേയും സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്കാണ് അയച്ചിരിക്കുന്നത്.
4-7 ദിവസം വരെ എടുത്താണ് ഓരോ മരണവും സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 12ന് മരിച്ച രാജാക്കാട് സ്വദേശി വത്സമ്മക്ക് 15ന് ആണ് കൊറോണ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചികിത്സയിലിരുന്നവരുടെ പോലും മരണം സ്ഥിരീകരിക്കാത്തത് വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: