തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട്, കൊല്ലം സ്വദേശികളാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48ലെത്തി.
കാസര്‍കോട് അണങ്കൂര്‍ സ്വദേശിനിയായ ഖൈറുന്നീസ (48) ആണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച ഒരാള്‍. ന്യൂമോണിയ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് വെന്റിലേറ്ററില്‍ ആയിരുന്നു ഇവര്‍. എന്നാല്‍ തിങ്കളാഴ്ചയാണ് ഇവര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഉറവിടം ഏതെന്ന് വ്യക്തമല്ല.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി കോയ ആണ് മരിച്ച രണ്ടാമത്തെയാള്‍. കാര്യമായ കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ഇയാള്‍ക്ക് ഹൃദ്രോഗം ഉണ്ടായിരുന്നു.
കൊല്ലത്താണ് മൂന്നാമത്തെ മരണം. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനിയായ റഹിയാനത്ത് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇവര്‍ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരുടെ മകന്റെ പരിശോധനാഫലവും പോസിറ്റീവാണ്.
സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതില്‍ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: