കുവൈത്ത്: കുവൈറ്റില്‍ കൊറോണ ചികിത്സയിലിരിക്കെ ഒരു മലയാളിയുള്‍പ്പെടെ നാല് പേരാണ് മരണമടഞ്ഞത്. കഴിഞ്ഞ മൂന്നാഴ്ചയായി ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തുളസീധരനാണ് മരിച്ച മലയാളി. അറുപത്തിരണ്ട് വയസ്സായിരുന്നു. തിരുവനന്തപുരം പെരുംകുളം പാണന്റെ മുക്ക് സ്വദേശിയാണ്. സ്വകാര്യ കന്പനിയില്‍ ജോലിചെയ്തുവരികയായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം കൊറോണ മാനദണ്ഠങ്ങള്‍ അനുസരിച്ച് കുവൈറ്റില്‍ സംസ്കരിക്കും. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 412 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,157 സാന്പിളുകള്‍ പരിശോധന നടത്തിയതില്‍ 671 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 60,434 ആയി. പുതുതായി 580 പേര്‍കൂടി രോഗം ഭേദമായി ആശുപത്രിവിട്ടതോടെ 50,919 പേരാണ് ആകെ രോഗമുക്തരായിട്ടുള്ളത്.
പുതിയ കൊറോണ കേസുകളില്‍ കുവൈത്ത് സ്വദേശികൾ 395 പേരും 276 പേര് വിദേശികളുമാണ്. ജഹ്റ അഹമ്മദി എന്നീ ആരോഗ്യമേഖലയില്‍ നിന്നുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗ വ്യാപനം നടന്നത്. ചികിത്സയില്‍ തുടരുന്ന 9,103 പേരില്‍127 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: