Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊറോണ ഭീതിക്കിടയില്‍ എല്ലാം തകര്‍ത്ത് കടലേറ്റം; നിരവധി കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു

പടിഞ്ഞാറേ വെമ്പല്ലൂര്‍ ശ്രീകൃഷ്ണമുഖം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കൂറ്റന്‍ കരിങ്കല്‍ഭിത്തികളും മറികടന്ന് തിരമാലകള്‍ ക്ഷേത്രത്തിലേക്ക് ആഞ്ഞടിക്കുകയാണ്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്തും പുറത്തും വലിതോതിലുള്ള വെള്ളക്കെട്ടാണ്.

Janmabhumi Online by Janmabhumi Online
Jul 21, 2020, 05:11 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കൊറോണ ഭീതിക്കിടയില്‍ തീരദേശത്തെ ഭീതിയിലാഴ്‌ത്തി കടലേറ്റം അതിരൂക്ഷമായി. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരംഭിച്ച കടലേറ്റം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. വിവിധഭാഗങ്ങളില്‍ നിന്നായി നിരവധി കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ഒട്ടേറെ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും മാറിയിട്ടുണ്ട്. നൂറുകണക്കിന് വീടുകളില്‍ വെള്ളവും മണലും അടിച്ചുകയറിയതിനെത്തുടര്‍ന്ന് വാസയോഗ്യമല്ലാതായി. പല ഭാഗത്തും വലിയതോതില്‍ വെള്ളക്കെട്ട് രൂപംകൊണ്ടിട്ടുണ്ട്. 

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്തിലെ ശ്രീകൃഷ്ണമുഖം ക്ഷേത്രം കടവ്, ദുബായ് റോഡ്, ചന്ദന ബീച്ച് തുടങ്ങിയ പ്രദേശങ്ങളില്‍ വലിയ തോതില്‍ കടല്‍ വെള്ളം കയറി. ഏതാനും കുടുംബങ്ങളെ വെമ്പല്ലൂര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു. ഇവിടെ കുട്ടികള്‍ ഉള്‍പ്പെടെ അന്‍പതില്‍ കൂടുതല്‍ പേരാണുള്ളത്. പടിഞ്ഞാറേ വെമ്പല്ലൂര്‍, എടവിലങ്ങ് വില്ലേജുകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്.

 പടിഞ്ഞാറേ വെമ്പല്ലൂര്‍ ശ്രീകൃഷ്ണമുഖം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കൂറ്റന്‍ കരിങ്കല്‍ഭിത്തികളും മറികടന്ന് തിരമാലകള്‍ ക്ഷേത്രത്തിലേക്ക് ആഞ്ഞടിക്കുകയാണ്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്തും പുറത്തും വലിതോതിലുള്ള വെള്ളക്കെട്ടാണ്. ക്ഷേത്രത്തിന്റെ ഊട്ടുപുര വെള്ളവും മണലും കയറി ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പ്രിയദര്‍ശിനി കോളനിയിലെ ഇരുപതോളം വീടുകള്‍ വെള്ളവും മണലും കയറി താമസയോഗ്യമല്ലാതായി.

എടവിലങ്ങ് പുതിയ റോഡ് വടക്കുഭാഗത്ത് പ്ലാക്കല്‍ രമേശന്‍, ഇളയാരംപുരയ്‌ക്കല്‍ സിദ്ധാര്‍ത്ഥന്‍ എന്നിവരുടെ വീടുകള്‍ മണല്‍ കയറി മൂടിയ നിലയിലാണ്. വീടിന് മുന്നിലെ ജിയോബാഗ് തടയണകള്‍ക്ക് മുകളിലൂടെ അടിച്ചുകയറിയ മണലിലാണ് വലിയ കോണ്‍ക്രീറ്റ് വീടിന്റെ പകുതിയോളം ഭാഗം മൂടിപ്പോയത്. സമീപത്തുള്ള സിദ്ധാര്‍ത്ഥന്റെ വീടും ഇത്തരത്തിലാണ് മണല്‍ നിറഞ്ഞിട്ടുള്ളത്. നിരവധി വീട്ടുകാരാണ് ഈ ഭാഗത്തുനിന്നും മാറിത്താമസിച്ചിട്ടുള്ളത്.  

തോടില്‍നിന്ന് മണ്ണു കരയ്‌ക്കു കൂട്ടിയിട്ടിരിക്കുന്നതു കൊണ്ട് കടലേറ്റം ഉണ്ടാകുമ്പോള്‍ വെള്ളം ഒഴുകി പോകാന്‍ വഴിയില്ലാത്തതുകൊണ്ട് ഏതാനും വീടുകളില്‍ വെള്ളം കയറി കെട്ടിക്കിടക്കുകയാണ്. രോഗ ഭീഷണിയെത്തുടര്‍ന്ന് പലരും സര്‍ക്കാര്‍ ഒരുക്കുന്ന ക്യാമ്പുകളിലേക്ക് മാറുവാന്‍ തയ്യാറാവുന്നില്ല. ക്യാമ്പില്‍ എത്തിയവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരും വില്ലേജ്  ഓഫീസില്‍ ഉദ്യോഗസ്ഥരും ക്യാമ്പില്‍ എത്തി വിലയിരുത്തി.

ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ വീണ്ടും രൂക്ഷമായ കടലേറ്റം. ഏതാനും വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും രൂക്ഷമായ കടലേറ്റമാണ് ഇന്നലെകടപ്പുറത്തുണ്ടായത്. നിരവധി വീടുകള്‍ക്കുള്ളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും, സമീപത്തെ വീടുകളിലേക്കും താമസം മാറി.നൂറുകണക്കിന് വീടുകളുടെ പരിസരം വെള്ളക്കെട്ടിലായി. 

മുനക്കകടവ് അഴിമുഖം മുതല്‍ ആശുപത്രിപടി വരെയുള്ള തീരത്താണ് കടലേറ്റം ഏറ്റവും രൂക്ഷമായത്. ഞായറാഴ്ച മുനക്കകടവ് മേഖലയില്‍ മാത്രമാണ് കടലേറ്റം രൂക്ഷമായതെങ്കില്‍ മുനയ്‌ക്കകടവ്, വെളിച്ചെണ്ണപ്പടി, മൂസാറോഡ്, അഞ്ചങ്ങാടി വളവ്, ആശുപത്രിപടി തുടങ്ങീ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു.കടല്‍വെള്ളം തീരദേശ റോഡ് കവിഞ്ഞ് കിഴക്കന്‍ മേഖലയിലേക്ക് ഒഴുകിയതോടെ ഈ പ്രദേശത്തെ വീടുകളും വെള്ളക്കെട്ടിലായി.

Tags: കടൽതൃശൂര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി, രണ്ടു പേരുടെ നില ഗുരുതരം, അപകടം രാവിലെ ഏഴരയോടെ

Kerala

കാർ കടലിലേക്ക് വീണു മൂന്നുപേർക്ക് പരിക്ക്

Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, കേരളത്തില്‍ ഇന്നും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Editorial

ഈ ദുരിതപ്പെയ്‌ത്തിന് അറുതിവരുത്തണം

Article

അടങ്ങാത്ത ദുരിതത്തിരമാലകള്‍: ആലപ്പുഴ തീരത്തിന് അവഗണന മാത്രം

പുതിയ വാര്‍ത്തകള്‍

ഉയർന്നുപൊങ്ങിയ വിമാനം 900 അടി താഴ്‌ച്ചയിലേക്ക് കൂപ്പുകുത്തി; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യ വിമാനം, പൈലറ്റുമാർക്കെതിരെ അന്വേഷണം

ഹൃദു ഹാറൂൺ നായകനാകുന്ന തമിഴ് ചിത്രം “ടെക്സാസ്‌ ടൈഗർ” അനൗൺസ്മെന്റ് ടീസർ റിലീസായി

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ സൂര്യ സേതുപതിയെ നായകനാക്കി അനൽ അരശ് ഒരുക്കുന്ന ചിത്രം “ഫീനിക്സ്” ന്റെ ട്രയ്ലർ റിലീസായി

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ പൂജ നടന്നു

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ നിർമ്മാണ പങ്കാളിയായി ജെ ബി മോഷൻ പിക്ചേഴ്സ്

“സാഹസം” ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി സാരേഗാമ മ്യൂസിക്

സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് പിണറായി സർക്കാർ പൂഴ്‌ത്തിയ പണം പത്തു ദിവസത്തിനകം കെട്ടിവയ്‌ക്കണം; ഉത്തരവിട്ട് ഹൈക്കോടതി

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ചിത്രീകരണം ആരംഭിച്ചു; റിലീസ് 2026 മാർച്ച് 26 ന്

പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നവരോട്, കൈലാസത്തിലേക്ക് പോകൂ എന്ന് ഞാൻ പറയും ; പരസ്യമായ വെല്ലുവിളിയുമായി നസീറുദ്ദീൻ ഷാ

‘കേരളം എന്നെ സൈബര്‍ റേപ്പ് ചെയ്തു, വേദന മറക്കാന്‍ ചെയ്തത് 24 ടാറ്റൂ.മസ്താനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies