പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിന്റെ മറവില്‍ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരായ കേസില്‍ ഇന്ന് വാദം തുടങ്ങിയേക്കും. സര്‍ക്കാറും എസ്റ്റേറ്റ് ഉടമയായ ബിഷപ്പ് യോഹന്നാനും ഒത്തുകളിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണിത്. അതിനിടെ കേസ് കേള്‍ക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ പിന്മാറിയിട്ടുണ്ട്.
വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്നറിയപ്പെട്ടിരുന്ന അയന ചാരിറ്റബിള്‍ ട്രസ്റ്റാണ്. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജൂണ്‍ 18നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് നടപ്പാക്കുന്നതു ഹൈക്കോടതി 21 വരെ സ്റ്റേ ചെയ്തിട്ടുണ്ട്. 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമം 77ാം വകുപ്പ് അനുസരിച്ചു കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചു ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവ് അധികാരപരിധി മറികടന്നാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഭൂമിക്ക് നഷ്ടപരിഹാരം വാങ്ങാന്‍ ട്രസ്റ്റിന് അര്‍ഹതയുണ്ടെന്നാണ് അവരുടെ വാദം. ഈ വാദം അംഗീകരിച്ച് ബിഷപ്പ് യോഹന്നാന് പണം നലകുന്ന ഉത്തരവ് കോടതിയില്‍ നിന്ന് സമ്പാദിക്കാനാണ് നീക്കമെന്നാണ് ആരോപണം. സര്‍ക്കാര്‍ ഭൂമിയെന്ന വാദം തള്ളി ഭൂമി ബിഷപ്പിന്റേത് എന്നു വരുത്തിത്തീര്‍ക്കാന്‍ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരും കുട്ടു നില്ക്കും. മുന്‍പ് ഹാരിസണ്‍സിന്റെ വക്കീലായിരുന്നുവെന്നതിനാലാണ് ജസ്റ്റിസ് ജയശങ്കര്‍ പിന്മാറിയതെന്നാണ് സൂചന.
ഹാരിസണ്‍സ് ഫയല്‍ചെയ്ത ഡബ്ലിയു.പി(സി) നമ്പര്‍.1109/2011(കെ), സി.ആര്.പി നമ്പര്‍. 237/2011, ഡബ്ലിയു.പി(സി) നമ്പര്‍.20589/2011 എന്നിവയിലും ഹാരിസണ്‍സ് എതിര് കക്ഷിയായ ആര്.എഫ്.എ നമ്പര്‍. 336/2011 എന്നതിലും അഭിഭാഷകനായിരിക്കെ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ ഹാജരായിരുന്നു.
എരുമേലി, മണിമല എസ്റ്റേറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയാണെന്നാണ് രേഖകള്‍. ഹൈക്കോടതിയിലെ പല ജഡ്ജിമാരും അഭിഭാഷകര്‍ ആയിരിക്കെ ഹാരിസണ്ന്സിനു വേണ്ടി ഹാജായിട്ടുണ്ട്.
ഹാരിസണ്‍സിന്റെ അഭിഭാഷകരായിരുന്ന ആറുപേര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ ജഡ്ജിമാരാണ്. ഹാരിസണ്‍സ് ഭൂമി കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയ ജഡ്ജിമാര്‍ നിരവധിയാണ്. ജസ്റ്റിസ് ചിദംബരേഷ്, ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂര്‍, ജസ്റ്റിസ് എ. .എം. ഷെഫീഖ്, ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍, ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് എം. ശശിധരന് നമ്പ്യാര്‍, ജസ്റ്റിസ് പി. ഭവദാസന്‍ എന്നിവരാണ് മുന്‍പ് പിന്മാറിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: