കോട്ടയം: കൊറോണ ബാധിതര്‍ക്ക് കിടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ രണ്ടര ലക്ഷം സപ്രമഞ്ചക്കട്ടിലുകള്‍ ഇനിയെങ്കിലും പുറത്തെടുക്കണമെന്ന് പ്രമുഖ മാധ്യമപ്രവര്ത്തകന് റോയി മാത്യു. ഫേസ്ബുക്ക് പോസ്റ്റിലാണ് സര്‍ക്കാരിനെ കണക്കറ്റു പരിഹസിച്ചിരിക്കുന്നത്.
പോസ്റ്റില്‍ നിന്ന്:
ഇന്നലെ വരെ ആറായിരം കൊവിഡ് രോഗികള്‍, അപ്പോഴേക്കുംആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. 1.38 ലക്ഷം ആശുപത്രി കിടക്കകള്‍…. 1459 സര്‍ക്കാര്‍ ആശുപത്രികള്‍… 873 സ്വകാര്യ ആശുപത്രികള്‍…
അങ്ങനെ ആകെ കിടക്കകള്‍ ഒരു ലക്ഷത്തിമുപ്പത്തി എട്ടായിരം – പിന്നെ അതിനും പുറമേ പ്ലാന്‍ ബി, സി, ഡി… വൈകിട്ട് ബഡായി ബംഗ്ലാവില്‍ പോയി തള്ളല്കേട്ട് നെടുവീര്‍പ്പിടുന്ന ഒരുത്തന് പോലും ഈ 1,38,000 ബെഡുകള്‍ എവിടെയാണെന്ന് ഒന്ന് ചോദിക്കാന്‍ പോലും ധൈര്യമില്ല. വരിയുടച്ച ഷണ്ഡന്മാര്!
ബെഡുകള്‍ എല്ലാം റെഡിയാക്കി ഇട്ടിരിക്കുവാണ് – രോഗികള്‍ വന്ന് ചുമ്മാ മലര്‍ന്നു കിടന്നാ മതിയെന്നാണ് ടീച്ചറമ്മയും കരുതല്‍ മനുസനും ബഡായി ബംഗ്ലാവില്‍ പറഞ്ഞത്. ആറായിരം രോഗികള്‍ വന്നപ്പോഴേക്കും സ്റ്റേഡിയം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് ഒക്കെ തിരക്കി നടക്കുവാണ്. ഇതൊന്നുമില്ലാതെയാണോ ടീച്ചറമ്മ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചത്. ലോകത്ത് ആദ്യമായി യുഎന്നില്‍ പ്രസംഗിച്ച ആരോഗ്യ മന്ത്രി എന്നൊക്കെയായിരുന്നു കച്ചേരിക്കാരുടെ ഗാനമേള. 42 വിദേശ മാധ്യമങ്ങളില്‍ കേരളം കൊറോണയുടെ നടു ചവിട്ടി നിവര്‍ത്തി എന്നൊക്കെയാണ് സ്പ്രിങ്ക്ളര്‍ മൊതലാളി കാശ് കൊടുത്ത് എഴുതിപ്പിച്ചത്.
പ്രവാസികള്‍ക്കായി രണ്ടര ലക്ഷം കിടക്കകള്‍… ഒരുത്തനു പോലും അതില്‍ കിടക്കാന്‍ യോഗമുണ്ടായില്ല. ടീച്ചറമ്മയെ ഒരു മാസം മുമ്പ് വാഴ്ത്തി പാടിയ ശേഖര്‍ ഗുപ്തയുടെ ദ പ്രിന്റ് ഇപ്പോള്‍ കേരള മോഡലിനെ വാരി തറയില്‍ അടിച്ചുവിട്ടിട്ടുണ്ട്. ഇനിയെങ്കിലും ‘പത്തായത്തില് ശേഖരിച്ചു വച്ചിരുന്ന ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം കിടക്കകള്‍ തുരുമ്പെടുക്കാതെ എടുത്ത് വെയിലത്ത് വച്ചാ മതിയായിരുന്നു. അതുപോലെ തന്നെ പ്രവാസികളെ കെടത്താന്‍ റെഡിയാക്കി വച്ച രണ്ടര ലക്ഷം സപ്രമഞ്ചക്കട്ടിലുകളും ഒന്ന് പുറത്തെടുക്കാന്‍ തമ്പുരാന് സമക്ഷത്തില്‍ ദയവുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: