തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ സ്വപ്ന സുരേഷിനും സന്ദീപിനും രക്ഷപെടാന്‍ വഴിയൊരുക്കിയത് ആലപ്പുഴയിലെ വ്യവസായി കിരണ്‍ മാര്‍ഷലെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ചും എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്. തുറവൂരിലെ ഹോട്ടല്‍ വ്യവസായം അടക്കം ബിസിനസ് മേഖലകളില്‍ നിക്ഷേപമുള്ള കിരണ്‍ സിപിഎമ്മിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും അടുത്ത സുഹൃത്താണ്. ആദ്യകാലത്ത് ആലപ്പുഴയിലെ വിഎസ് പക്ഷത്തിന്റെ നേതാവായിരുന്ന കിരണ്‍ പിന്നീട് ചില കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തുറവൂരിലേക്ക് മാറി.
ഇവിടെ കേരള കോഫീ ഹൗസ് എന്ന ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതു പോലും പിണറായി വിജയന്റെ ഭാര്യ കമല വിജയന് ആയിരുന്നു. മാത്രമല്ല, പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന കാര്‍ ഇപ്പോള്‍ കിരണാണ് ഉപയോഗിക്കുന്നത്. അരൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ആലപ്പുഴയില്‍ എത്തിയ പിണറായിയും സംഘവും വിശ്രമിച്ചതും ഭക്ഷണം കഴിച്ചതും കിരണിന്റെ വീട്ടിലായിരുന്നുയ ആലപ്പുഴ ജില്ല റൈഫിള്‍ അസോസിയേഷന് സെക്രട്ടറി കൂടിയാണ് കിരണ്‍. മന്ത്രിമാരും സിനിമതാരങ്ങളും റൈഫിള്‍ അസോസിയേഷനില്‍ നിത്യസന്ദര്‍ശകരാണ്. നടന് മമ്മൂട്ടി അടുത്തിടെയാണ് ഈ അസോസിയേഷനില്‍ അംഗത്വം എടുത്തത്. ഇതും വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ഒപ്പം, ഇയാളുടെ ഹോട്ടലില്‍ സിപിഎം നേതാക്കള്‍ സ്ഥിരം എത്താറുണ്ട്. കോവിഡ് ഭീഷണി ഇല്ലാതിരുന്നിട്ടും സ്വപ്ന എത്തിയ ദിവസങ്ങളില്‍ തൂറവൂരിലും പരിസരങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും സംശയാസ്പദമാണ്.
സ്വര്‍ണക്കടത്തില്‍ സ്വപ്നയെ അന്വേഷിച്ച് എന്‍ഐഎ രംഗത്തിറങ്ങയതിനു പിന്നാലെയാണ് സ്വപ്ന തുറവൂരിലെ കിരണിന്റെ വീട്ടില്‍ എത്തിയത്. ഈ സമയത്ത് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും കിരണിന്റെ വീട്ടില്‍ എത്തിയിരുന്നു. ഈ വീട്ടില്‍ ഇരുന്നാണ് ഒരു ചാനലിനു നല്കാന് ശബ്ദരേഖ സ്വപ്ന റെക്കോര്‍ഡ് ചെയ്തത്. തുടര്‍ന്നു നടന്ന ഗൂഢാലോനയുടെ ഫലമായാണ് പ്രതികള്‍ ബംഗളൂരുവിലേക്ക് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: