ന്യൂഡല്‍ഹി: വാല്‍വുള്ള എന്‍ 95 മാസ്കുകള്‍ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കിയും തുണികൊണ്ടുള്ള മാസ്കുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം കത്തയച്ചു. എന്‍ 95 മാസ്കിലെ വാല്‍വുകള്‍ വഴി വൈറസ് പുറത്തുകടക്കാം.
വാല്‍വുള്ള മാസ്ക് ഉപയോഗിച്ചാല്‍ വൈറസ് പടരുന്നത് തടയാനാവില്ല. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഒഴികെയുള്ള പൊതുജനങ്ങള്‍ വാല്‍വ് റെസ്പിറേറ്ററുകള്‍ ഉള്ള മാസ്കുകള്‍ ഒഴിവാക്കണം. വീട്ടില്‍ ഉണ്ടാക്കിയതടക്കമുള്ള തുണി മാസ്കുകള്‍ പ്രോത്സാഹിപ്പിക്കണം -ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത് സര്‍വീസസ് (ഡി.ജി.എച്ച്.എസ്) രാജീവ് ഗാര്‍ഗ് കത്തില്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണ് എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കേണ്ടത് എന്ന് നേരത്തെ തന്നെ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: