തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ മൂന്നു ദിവസങ്ങളില്‍ എത്തി. ബുര്‍ക്ക ധരിച്ചാണ് ഇവര്‍ എത്തിയതെന്നാണ് സൂചന. താനും സ്വപ്നയുമായി പകല്‍ മാത്രമേ സംസാരിച്ചുള്ളൂ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞിരുന്നു. ചുരുങ്ങിയ സമയമേ സംസാരിച്ചുള്ളൂ എന്നും മന്ത്രി പറഞ്ഞിരുന്നു. വീട്ടിലേക്ക് എത്ര മണിക്ക് വരണമെന്ന് പറയാന്‍ 10 സെക്കന്‍ഡ്് പോലും വേണ്ടെന്നിരിക്കെ മന്ത്രി പറഞ്ഞത് ശരിയാണ്.
മന്ത്രിയുടെ വസതിയില്‍ ബുര്‍ക്ക ധരിച്ച് വന്നവരുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇതിനിടയില്‍ സിസിടിവി ദൃശ്യങ്ങള്‍ പലതും നശിപ്പിച്ചതായും സൂചനയുണ്ട്. മന്ത്രി ജലീല്‍ ദുബായ്യില് ചെന്നപ്പോഴെല്ലാം സൗകര്യം ഒരുക്കിയത് സ്വപ്നയാണ്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്ന മുഖാന്തിരം സഹായങ്ങള്‍ സ്വീകരിച്ച് സ്വന്തം മണ്ഡലത്തില്‍ കൊണ്ടുപോയി വിതരണം ചെയ്തതില്‍ അടക്കം മന്ത്രി ജലീല്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു എന്നുറപ്പായതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തു വരുന്നത്.
സ്പീക്കര്‍ ശ്രീരാമകൃഷ്ണനും സ്വപ്നയുടെ സൗകര്യം പ്രയോജനപ്പെടുത്തിയതായി ചിത്രങ്ങളുണ്ട്. ഐടി സെക്രട്ടറി ശിവശങ്കറും സ്വപ്നയും തിരുവനന്തപുരത്ത് മാത്രമല്ല ദുബായ്യിലും സന്ധിച്ചതായി വിവരമുണ്ട്. ഐടി സെക്രട്ടറിക്ക് ദുബായ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയുമായി അസമയത്തും അനവസരത്തിലുമുള്ള ഇടപാടുകളെന്ത് എന്ന ചോദ്യം ഉയരുകയാണ്. സിപിഎം നേതാക്കളിലും അണികളിലും സജീവമായ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് പല കേന്ദ്രങ്ങളും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരിക്കയച്ച കത്തിലെ കാതലും അതുതന്നെ. നയതന്ത്ര സംവിധാനത്തിലൂടെ കടത്തിയ സ്വര്‍ണത്തിന്റെ പത്തു ശതമാനം മാത്രമാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
അതിനിടയില്‍ ഡിജിപിയുടെ ദുരൂഹമായ ഇടപാടുകളെകുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിച്ചിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സെക്യൂരിറ്റി ജീവനക്കാരെ നിശ്ചയിച്ചതും മൂന്നുതവണ അത് നീട്ടിക്കൊടുത്തതും എന്തിന്റെ പേരിലാണ്? അതിന്റെ താല്‍പ്പര്യമെന്താണ്? 2017 സെപ്തംബറില്‍ തിരുവനന്തപുരം പാറ്റൂരില്‍ നയതന്ത്ര പ്രതിനിധിയുടെ എടുത്ത ഫഌറ്റില്‍ ഡിജിപി എപ്പോഴെങ്കിലും പോയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തിന്? അവിടെ സ്വപ്നയും സന്ദീപ് നായരും ഉണ്ടായിരുന്നോ പൊതുസമൂഹത്തില്‍ ഉയരുന്ന ഈ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരംലഭിക്കേണ്ടതുണ്ട്. സ്വപ്ന സുരേഷ് കളങ്കരഹിതയായ വ്യക്തിത്വമാണെന്ന അഭിപ്രായം പൊതുസമൂഹത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും ശിവശങ്കറിനും ഡിജിപിക്കും നിജസ്ഥിതി വ്യക്തമാക്കാനുള്ള ബാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: