ദുബായ്: ഓസ്ട്രേലിയയില്‍ ഈ വര്‍ഷം നടത്താനിരുന്ന ഐസിസി ടി 20 ലോകകപ്പ് മാറ്റിവച്ചു. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബോര്‍ഡ് യോഗം ലോകകപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
ലോകകപ്പ് മാറ്റിവച്ചതോടെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ പതിമൂന്നാമത് ഇന്ത്യന്‍ പ്രീമീയര്‍ ലീഗ് സംഘടിപ്പിക്കാന്‍ വഴി തുറന്നിരിക്കുകയാണ്.
ഓസ്ട്രേലിയയില്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ നടത്താന്‍ നിശ്ചയിച്ച ടി 20 ലോകകപ്പ്, കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മാറ്റിവയ്ക്കുകയാണെന്ന് ഐസിസി പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: