തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നഗരസഭ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച പ്രമുഖ ടെക്സ്റ്റൈല്സുകളായ പോത്തീസിന്റേയും രാമചന്ദ്രന്റേയും ലൈസന്‍സ് റദ്ദാക്കി. ഇരുസ്ഥാപനങ്ങളിലും നിരവധി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുസ്ഥാപനങ്ങളും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു മേയര്‍ ശ്രീകുമാര്‍ പറഞ്ഞു. ലോക്ക്ഡൗണിനു ശേഷം ഇളവുകള്‍ നല്കിയാലും ഇരുസ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കില്ലെന്നും മേയര്‍. നൂറു കണക്കിന് ജീവനക്കാര്‍ക്കാണ് രാമചന്ദ്രന്സില് കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തേ, പാളയം, ചാല മാര്‍ക്കറ്റുകള്‍ക്കൊപ്പം നഗരത്തിലെ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നഗരസഭ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആള്‍ക്കൂട്ടം കുറയ്ക്കുന്നതിന് വേണ്ടിയാണ് നഗരസഭ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിലെ മാളുകളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലെ തുറന്ന് പ്രവര്‍ത്തിക്കാവുവെന്ന് നഗരസഭ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ദേശ പ്രകാരം അവധി ദിവസമായിരുന്ന ഞായറാഴ്ചകളിലും പോത്തീസ് തുറന്ന് പ്രവര്‍ത്തിച്ചു.
തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയെങ്കിലും തുടര്‍ന്നും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പോത്തീസ് അധികൃതര്‍ തയ്യാറായില്ല. ഇക്കാര്യംശ്രദ്ധയില്പ്പെട്ടതിനെ തുടര്‍ന്ന് മേയര്‍ കെ.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോത്തീസില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പാലിക്കാതെ തുറന്ന് പ്രവര്‍ത്തിച്ച പോത്തീസിലെ സൂപ്പര്‍ മാര്‍ക്കറ്റ് നോട്ടീസ് നല്കി താല്‍ക്കാലികമായി അടച്ചിടാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. ഇതിനു ശേഷം ഇളവ് നല്കിയപ്പോഴും നിയന്ത്രണങ്ങള്‍ പാലിക്കാതെ വന്‍ജനക്കൂട്ടത്തെ ഉള്ളില്‍ പ്രവേശിപ്പിച്ചായിരുന്നു കച്ചവടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: