തൃപ്പൂണിത്തുറ: ഫഌറ്റില്‍ രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 35-ാം വാര്‍ഡ് മുഴുവന്‍ കണ്ടൈന്‍മെന്റ് സോണാക്കി. തൊട്ടടുത്ത് കോര്പ്പറേഷന് വാര്‍ഡിലെ ഫഌറ്റില്‍ സമാന സാഹചര്യം വന്നപ്പോള്‍ ഒരു ഭാഗത്തു മാത്രമായി നിയന്ത്രണം ഒതുക്കി. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആക്ഷേപവും ഉയര്‍ന്നു.
ബിജെപി കൗണ്‍സിലര്‍ വിജയിച്ച വാര്‍ഡാണ് 35. അവിടെ ഒരു പ്രദേശം മാത്രം നിയന്ത്രണത്തിലാക്കിയാല്‍ മതിയെന്നിരിക്കെയാണ് വാര്‍ഡാകെ തടസ്സത്തിലാക്കിയത്. തുടര്‍ന്ന് നിത്യവും ജോലിക്കു പോകുന്നവര്‍ക്ക് തൊഴില്‍ മുടങ്ങി. പലരും ജോലി നഷ്ടഭയത്തിലാണ്. പ്രദേശത്ത് മാലിന്യ ശേഖരണം നടക്കാത്തതിനാല്‍ മറ്റു രോഗങ്ങള്‍ ഉണ്ടാകുമോ എന്ന ഭയത്തിലാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ്, നഗരസഭ, പോലീസ്, കളക്ടര്‍ തുടങ്ങി എല്ലാവര്ക്കും പരാതി അയച്ചിട്ടും നടപടികള്‍ ഇല്ലെന്ന് ബിജെപി നേതാക്കളും കൗണ്‍സിലര്‍മാരും ഫള്ാറ്റ് അസോസിയേഷനും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: