ുതിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്മാന് ജയഘോഷിനെ ആശുപത്രിയില്‍ എത്തി കസ്റ്റംസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്വപ്ന സുരേഷുമായും സരിത്തുമായും അടുത്ത ബന്ധം ഇയാള്‍ക്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്ത ദിവസങ്ങളില്‍ ഇരുവരുമായും ജയഘോഷ് തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചിരുന്നു. തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ അഞ്ച് വര്‍ഷം ജയഘോഷ് ഡെപ്യൂട്ടേഷനില്‍ ജോലി നോക്കിയിരുന്നു. ആ സമയം സരിത്തുമായും സ്വപ്നയുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ഇയാളെ സംസ്ഥാന പോലീസ് തിരികെ വിളിച്ചതിനെ തുടര്‍ന്ന് സ്വപ്നയുമായുള്ള ബന്ധം ഉപയോഗിച്ച് ജയഘോഷ് യുഎഇ കോണ്‍സുലേറ്റിലും എത്തിയെന്നാണ് വിവരം.
അറ്റാഷെ ദുബായിലേക്ക് പോയതിന് പിന്നാലെ ഇയാളെ കാണാതായി. തുടര്‍ന്ന് പോലീസ് അന്വേഷിക്കുന്നതിനിടയില്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തി. തനിക്ക് സ്വര്‍ണക്കടത്തുകാരില്‍ നിന്നും ഭീഷണി ഉണ്ടായി എന്ന് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അത്മഹത്യാശ്രമം തട്ടിപ്പാണെന്നാണ് കസ്റ്റംസ് കരുതുന്നത്. ഭീഷണികളെ പറ്റി ജയഘോഷ് പറഞ്ഞ കാര്യങ്ങളിലും പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഐബിയും ജയഘോഷില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: