കോഴിക്കോട്: കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സിനും രണ്ടു രോഗികള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശ നമാക്കി. ശസ്ത്രക്രിയകളും പരിമിതപ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശകരുടെ പ്രവേശനം ആശുപത്രിയിലും ആശുപത്രി പരിസരത്തും പൂര്‍ണമായി വിലക്കി. കൂട്ടിരിപ്പുകാരുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ ആശുപത്രി ജീവനക്കാരും മുന്‍കരുതലെടുക്കാനും പിപിഇ കിറ്റുകള്‍ ധരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നെഫ്രോളജി വാര്‍ഡിലെ നഴ്സിന് രോഗം സ്ഥിരീകരിച്ചതോടെ പ്രിന്‍സിപ്പല്‍ ഡോ. വി.ആര്. രജേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയ ന്തരയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
ജനറല്‍ വാര്‍ഡിലെ രോഗികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്ക ത്തിലായ ആശുപത്രി ജീവനക്കാരും ക്വാറന്റൈ നിലായിട്ടുണ്ട്. ഏഴ് ഡോക്ടര്‍മാര്‍, 16 സീനിയര്‍ നഴ്സുമാര്‍, ഒരു നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരാണ് ക്വാറന്റൈനിലായത്. ഇതിനിടെ രോഗലക്ഷണങ്ങളോടെ ശനിയാഴ്ച സ്രവ പരിശോധനയ്ക്ക് വിധേയയായ നഴ്സിനെ ഐസിയു വാര്‍ഡിലെ ജീവനക്കാര്‍ ക്വാറന്റൈനിലാകുന്ന പിജി ഹോസ്റ്റലിലാക്കിയതും വിവാദമായിട്ടുണ്ട്.
ഇവിടെ താമസിച്ചിരുന്ന അഞ്ച് നഴ്സുമാരെയും ഐഎംജിയിലെ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റിയതയാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: