Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത്തവണത്തെ ആദ്യ രാമായണ സന്ധ്യയില്‍ പതിനായിരങ്ങളുടെ കാതില്‍ മുഴങ്ങി കൊച്ച് അലീനിയാ മോളുടെ ഈ ഭക്തി ഗാനം

ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം ദേവസ്വം അധികാരികള്‍, പാലാ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം ദേവസ്വം പ്രതിനിധികള്‍ എന്നിവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രമുഖ ബാലഗായികയായ അലീനിയ ഒരു പ്രാര്‍ത്ഥന പോലെ ഈ കീര്‍ത്തനം പാടി ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 07:58 am IST
in Kerala
ശ്രീരാമകീര്‍ത്തനം പാടുന്ന അലീനിയ സെബാസ്റ്റ്യന്‍

ശ്രീരാമകീര്‍ത്തനം പാടുന്ന അലീനിയ സെബാസ്റ്റ്യന്‍

പാലാ: ഈ കര്‍ക്കിടകത്തിലെ രാമായണ മാസചരണ തുടക്ക സന്ധ്യയില്‍ സമൂഹമാധ്യമങ്ങളിലൂടെ ആയിരക്കണക്കിനാളുകളിലേക്ക്  അലീനിയാ മോള്‍ സെബാസ്റ്റ്യന്‍ ഈ ഭക്തിഗാനം പാടി വീഡിയോയിലാക്കി അയച്ചു കൊടുക്കുകയായിരുന്നു.

ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം ദേവസ്വം അധികാരികള്‍, പാലാ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം ദേവസ്വം പ്രതിനിധികള്‍  എന്നിവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രമുഖ ബാലഗായികയായ അലീനിയ ഒരു പ്രാര്‍ത്ഥന പോലെ ഈ കീര്‍ത്തനം  പാടി ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പതിനായിരത്തോളം ആളുകളില്‍ രാമായണകീര്‍ത്തനം എത്തിക്കാനാണ് ഇരു ക്ഷേത്രങ്ങളിലെയും ഭാരവാഹികള്‍  ഉദ്ദേശിച്ചിരുന്നത്.  

കാവിന്‍പുറം, കടപ്പാട്ടൂര്‍ ഭക്തജന കൂട്ടായ്‌മകള്‍ വഴി പാട്ട് വ്യാപകമായി.  മറ്റ് ഭക്തരും  ഇത് ഏറ്റെടുത്തതോടെ  ഇന്നലെ വൈകിട്ട് ഏഴ് മണി ആയപ്പോഴേയ്‌ക്കും  മുപ്പതിനായിരത്തില്‍പ്പരം  പേര്‍ അലീനിയാ മോളുടെ ഈ കീര്‍ത്തനം കേട്ടു.  ഇതിനോടകം നൂറില്‍പ്പരം ആല്‍ബങ്ങളില്‍ പാടിയിട്ടുള്ള ഈ 11-കാരിയുടെ പാട്ടിനെ യൂടൂബില്‍ ലക്ഷക്കണക്കിനാളുകളാണ് പിന്തുടരുന്നത്.  അഞ്ചു വയസു മുതല്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന അലീനിയ രാമപുരം, അമനകര, ചാവറ സിഎംഐ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. 

കേരളത്തിലെ മുന്‍നിര ചാനലുകള്‍ നടത്തിയ സംഗീത റിയാലിറ്റി ഷോയിലെ മികച്ച പ്രകടനത്തിലൂടെയാണ് അലീനിയ നാടറിയുന്ന ഗായികയായത്. അലീനിയ പാടി പുറത്തിറക്കിയ തിരുവോണ ആല്‍ബം ഏറെ പ്രശസ്തമായിരുന്നു. രണ്ട് സിനിമകളില്‍ പിന്നണി ഗായികയായും ശ്രദ്ധേയയായി. മക്രോണി മത്തായി എന്ന ജയറാം സനിമയിലൂടെ ഈ കൊച്ചുസുന്ദരി അഭിനയരംഗത്തേക്കും കടന്നു. പാലാ രൂപതയുടെ നേതൃത്വത്തിലുള്ള പാലാ കമ്മ്യൂണിക്കേഷന്‍സിലെ ജൂനിയര്‍ ഓര്‍ക്കസ്ട്രയിലെ പ്രമുഖ ഗായികയുമാണ്  ഈ മിടുക്കി. ഇടുക്കി പാലാര്‍ പുതുപ്പറമ്പില്‍ സെബാസ്റ്റ്യന്റെയും രാജിയുടെയും മൂത്തമകളാണ് അലീനിയ.  അഞ്ചാം ക്ലാസുകാരന്‍ അലന്‍ ഏക സഹോദരനും. ഇപ്പോള്‍ പാലാ രാമപുരത്താണ് അലീനിയയും കുടുംബവും താമസിക്കുന്നത്.  കോവിഡിന്റെ ദുരിതങ്ങള്‍ ഒഴിഞ്ഞാലുടന്‍ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ അലീനിയ സെബാസ്റ്റ്യന് സ്വീകരണം ഒരുക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

Tags: രാമായണംAleeniya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

Samskriti

മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകം

Samskriti

നല്ലവാക്കുകള്‍ അവഗണിക്കരുത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.