മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടണ്ടിനെതിരായ രണ്ടണ്ടാം ക്രിക്കറ്റ്് ടെസ്റ്റില്‍ വിന്‍ഡീസ് പൊരുതുന്നു. ഇംഗ്ലണ്ടണ്ടിന്റെ 469 റണ്സിന്മറുപടി പറയുന്ന വിന്‍ഡീസ് നാലാം ദിനം ചായ സമയത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് എടുത്തു. അര്‍ധ സെഞ്ചുറി കുറിച്ച എസ്.എസ്. ബ്രൂക്ക്സും (60) റോസ്റ്റ്ണ്‍ ചെയ്സും (8) പുറത്താകാതെ നില്ക്കുന്നു.
ക്രെയ്ഗ് ബ്രാത്ത്വെയറ്റ് (75),അല്‍സാരി ജോസഫ് (32), ഷായ് ഹോപ്പ് (25) എന്നിവരാണ് പുറത്തായത്.
ഒരു വിക്കറ്റിന് 32 റണ്‍സെന്ന സ്കോറിനാണ് വിന്‍ഡീസ് ഇന്നലെ ഒന്നാം ഇന്നിങ്ങ്സ് പുനരാരംഭിച്ചത്. മൂന്നാം ദിനത്തില്‍ മഴമൂലം ഒരു പന്ത് പോലും എറിയാനായില്ല.
രണ്ടണ്ടാം ദിനത്തില്‍ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ അല്‍സാരി ജോസഫാണ് ഇന്നലെ ആദ്യം പുറത്തായത്. പതിനാല് റണ്‍സെന്ന വ്യക്തിഗത സ്കോറിന് കളി തുടങ്ങിയ ജോസഫ് 32 റണ്‍സുമായി മടങ്ങി. 52 പന്ത് നേരിട്ട ഈ ബാറ്റ്സ്മാന് മൂന്ന് ബൗണ്ടറിയടിച്ചു. സ്പിന്നില്‍ ഡോം ബെസിന്റെ പന്തില്‍ പോപ്പാണ് അല്‍സാരിയുടെ ക്യാച്ചെടുത്തത്.
25 റണ്‍സ് എടുത്ത ഷായ് ഹോപ്പിനെ സാം കറന് പുറത്താക്കി. ബട്ട്ലര്‍ ക്യാച്ചെടുത്തു. 75 റണ്‍സ് നേടിയ ബ്രാത്ത്വെയ്റ്റിനെ ബെന്‍സ്റ്റോക്സ് സ്വന്തം ബൗളില്‍ പിടികൂടി.
രണ്ടണ്ടാം ദിനത്തില്‍ ഓപ്പണല്‍ ജോണ്‍ ക്യാംപ്ബെല്‍ 12 റണ്‍സിന് പുറത്തായി.ഇംഗ്ലണ്ടണ്ട് ഒന്നാം ഇന്നിങ്സ് ഒമ്പത് വിക്കറ്റിന് 469 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ്് വിജയിച്ച വിന്‍ഡീസ് 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: