കുവൈറ്റ് സിറ്റി :കുവൈറ്റില്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് 2,009 സാന്പിളുകള്‍ പരിശോധന നടത്തിയതില്‍ 300 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 667 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ 49,687 പേരാണ് രോഗമുക്തരായിട്ടുണ്ട്. ഒരാള്‍ കൂടി ഇന്ന് മരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 408 ആയി.
രാജ്യത്ത് ആകെ പരിശോധന നടത്തിയ നാലു ലക്ഷത്തി അന്പത്തൊന്പതിനായിരത്തി മുന്നൂറ്റി നാല്പത്തിയൊന്പത് പേരില്‍ 59,204 പേരിലാണ് കൊറോണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് സ്ഥിരീകരിച്ച പുതിയ കൊറോണ കേസുകളില്‍ കുവൈത്ത് സ്വദേശികൾ 211 പേരും 89 പേര് വിദേശികളുമാണ്. രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ പ്രകാരം അഹമ്മദിയില്‍ നിന്നും 107പേരിലും ഫർവ്വാനിയയില്‍ നിന്നും 57 പേരിലും, ജഹ്റയില്‍ 49ഉം 45 പേര് ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നും 42 പേര് ഹാവല്ലിയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള 9,109 പേരില്‍ 132 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: