ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കങ്ങള്‍ ‘നിരീക്ഷിക്കാന്‍’ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. കൊറോണ, ഇന്ത്യാ-ചൈന സംഘര്‍ഷങ്ങള്‍ എന്നിവ നടന്ന സമയത്താണ് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് മോദിക്ക് ഉണ്ടായിരിക്കുന്നത്. നിലവില്‍ മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം ആറു കോടി കടന്നു. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന നേതാവും മോദിയാണ്.
ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ലോകനേതാക്കളില്‍ മൂന്നാം സ്ഥാനവും മോദിക്കുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഫോളോവേഴ്‌സില്‍ ഒന്നാം സ്ഥാനത്തുള്ളത്. 12 കോടി ആളുകളാണ് ഒബാമയെ പിന്തുടരുന്നത്. രണ്ടാം സ്ഥാനം നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ്. 8.3 കോടി ആള്‍ക്കാരാണ് ട്രംപിനെ പിന്തുടരുന്നത്.
2019 സെപ്റ്റംബറിലാണ് മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം അഞ്ചു കോടിയായി ഉയര്‍ന്നത്. തുടര്‍ന്ന് വെറും പത്തുമാസം കൊണ്ടാണ് ഒരു കോടി പേര്‍ മോദിയെ പിന്തുടര്‍ന്നത്. 2354 പേരെ മോദി ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: