ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിയുടേതടക്കം നിയമവിരുദ്ധമായി ഫോണ്‍വിളികള്‍ ചോര്‍ത്തിയെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ആഭ്യന്ത്ര മന്ത്രാലയം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
കേന്ദ്ര മന്ത്രിയായ ഗജേന്ദ്ര സിങ് ശെഖാവത്തുമായി കോണ്‍ഗ്ര് വിമര്‍തര്‍ ചര്‍ച്ച നടത്തിയെന്ന് ആരോപിച്ചുകൊണ്ട കോണ്‍ഗ്രസ് ചില ശബ്ദരേഖകള്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ ക്ലിപ്പിലുള്ള ശബ്ദം തങ്ങളുടേതല്ല എന്നാണ് വിമത എംഎല്‍എമാര്‍ പറയുന്നത്.
സംഭത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന ഘടകം രംഗത്തെത്തിയിരുന്നു. ഗെലോട്ട് സര്‍ക്കാര്‍ രാജസ്ഥാനിലെ നേതാക്കളുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തുന്നതായി ബിജെപി ആരോപിച്ചു. ഇതിനു പിന്നാലെയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യണമെന്ന് മായാവതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കാശു നല്‍കിയും ഭീഷണിപ്പെടുത്തിയുമാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുക്കുന്നതെന്ന് മായാവതി പറഞ്ഞു. ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയവഴി ഗെലോട്ട് സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായാണ് പെരുമാറിയിരിക്കുന്നതെന്നും മായവതി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: