ന്യൂദല്‍ഹി : പാക് അധിനിവേശ കശ്മീരില്‍ ബ്രിട്ടീഷ് എംപിമാരുടെ സഖ്യത്തെ പാക്കിസ്ഥാന് എത്തിച്ചത് ലക്ഷങ്ങള്‍ ചെലവിട്ടെന്ന് റിപ്പോര്‍ട്ട്. ലേബര്‍ എംപി ഡെബി എബ്രഹാംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാക് അധിനിവേഷശ കശ്മീര്‍ സന്ദര്‍ശിച്ചത്.
ഡെബിക്ക് പാകിസ്ഥാന് ചാരസംഘടനയിലെ അംഗമായ രാജ നജാബത് ഹുസ്സൈനുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ഇന്റലിജിന്‍സ് പുറത്തു വിട്ടിരുന്നു. ഇത് കൂടാതെ കഴിഞ്ഞ ഫെബ്രുവരിയില്‍ ഡെബി ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയിരുന്നെങ്കിലും ഇയാളുടെ ഇ വിസ കാലാവധി അവസാനിച്ചതിനാല്‍ ഇന്ത്യ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.
ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഡെബി പിന്നീട് പാക്കിസ്ഥാനിലും സന്ദര്‍ശനം നടത്തുകയായിരുന്നു. അതേസമയം പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ഇടപെടലില്‍ ഇന്ത്യയ്ക്കെതിരെ പ്രസ്താവനകള്‍ക്കായി മനപ്പൂര്‍വ്വം ഡെബിയെ കൊണ്ടുവന്നതാണോയെന്നും സംശയിക്കുന്നുണ്ട്. ഇയാളുടെ പെട്ടന്നുള്ള പാക്കിസ്ഥാന് സന്ദര്‍ശനത്തില്‍ ദുരൂഹതയുള്ളതായും ആരോപണമുണ്ട്.
ഐഎസ്ഐ ഉള്‍പ്പടെയുള്ള പാക് സംഘടനകളുമായി ഡെബി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്. 30 ലക്ഷത്തോളം ചെലവിട്ടാണ് ഈ എംപിമാരെ പാക് സന്ദര്‍ശനത്തിനായി എത്തിച്ചത്. സര്‍ക്കാരിന് കീഴിലുള്ള ഓള് പാര്‍ട്ടി പാര്‍ലിമെന്ററി കശ്മീര്‍ ഗ്രൂപ്പാണ് ഇതിനായുള്ള ചെലവുകള്‍ വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: