കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ 16 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുകളായി. ചെട്ടിക്കുളം, പുതിയറ, പൊറ്റമല്‍, ആഴ്ചവട്ടം, പന്നിയങ്കര, മീഞ്ചന്ത, അരീക്കാട്, കുണ്ടായിത്തോട്, ചെറുവണ്ണൂര്‍ ഈസ്റ്റ്, പയ്യാനക്കല്‍, ചക്കുംകടവ്, മുഖദാര്‍, ചാലപ്പുറം, മുന്നാലിങ്ങല്‍, തിരുത്തിയാട്, പുതിയങ്ങാടി എന്നിവയാണവ. ആഴ്ചവട്ടം വാര്‍ഡിനെ ഇന്നലെയാണ് കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചത്.
കോവിഡിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലും കോര്‍പറേഷനില്‍ രോഗം വ്യാപിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. നഗരത്തില്‍ പയ്യാനക്കലിലാണ് ആദ്യം കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് പുതിയാപ്പയിലെ വാര്‍ഡ് 75, 74 ലെ ചില ഭാഗങ്ങളും വെള്ളയില്‍, കല്ലായി എന്നീ പ്രദേശങ്ങളും നിയന്ത്രിത മേഖലയായി. വെള്ളയില്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മൂന്നാലിങ്കല്‍ 62, വെള്ളയില്‍ 66 ഡിവിഷനുകളും, പന്നിയങ്കര സ്റ്റേഷന് പരിധിയിലെ പയ്യാനക്കല്‍ 55 ഡിവിഷനുമാണ് കണ്ടെയിമെന്റ് സോണുകളായത്. ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളവര്‍ ഇരുപതിനായിരമായി ഉയര്‍ന്നു.
ശരാശരി 300 പേരാണ് ഓരോ ദിവസവും പുതുതായി നിരീക്ഷണത്തിലാകുന്നത്. അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നുണ്ട്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ്, മെഡിക്കല്‍ കോളേജ് ആശുപത്രി, എന്‍ഐടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുമാണ് ജില്ലയിലെ പ്രധാന കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍. നഗരസഭയിലെ 75 വാര്‍ഡുകളിലും ആര്‍ആര്‍ടി രൂപീകരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: