മെല്‍ബണ്‍: ആസ്ട്രലിയയില്‍ നിന്ന് കേരളത്തിലേയക്ക് ചാര്‍ട്ടര്‍ വിമാനം അയയ്്ക്കുന്നതിന്റെ പേരില്‍ മലയാളി സംഘടനകള്‍ മുതലെടുപ്പ് നടത്തുന്നതായി ആക്ഷേപം.ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളായ സിഡ്നി, മെല്‍ബണ്‍, പെര്‍ത്ത് എന്നിവിടങ്ങളില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ കൊച്ചിയിലേയക്ക് സര്‍വീസ് നടത്തുതായി പരസ്യം നല്കി വിവിധ മലയാളി സംഘടനകള്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.
വിമാനത്തിന് അനുമതി ഉണ്ടോ എന്നു പോലും അറിയാതെയാണ് പണം പിരിക്കുന്നത്. പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ മലയാളി അസോസിയേഷനുകള്‍ തങ്ങള്‍ ചാര്‍ട്ടര്‍ വിമാനം അയക്കുന്നു എന്ന തരത്തിലാണ് പ്രചരണം നടത്തുന്നത്. സീറ്റുകള്‍ അവശേഷിക്കുന്നു ബുക്ക് ചെയ്യുക എന്ന തരത്തില്‍ വ്യാപകപരസ്യവും നല്‍കുന്നുണ്ട്.
27 ന് പെര്‍ത്ത്, 27 ന് മെല്‍ബണ്‍, 29 ന് സിഡ്നി, ആഗസ്റ്റ് 1 ന് സിഡ്നി, 9ന് മെല്‍ബണ്‍ എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടും എന്നാണ് പരസ്യം. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇന്ത്യയിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറത്താനാകൂ. കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല ഞങ്ങള്‍ സ്വന്തം നിലയില്‍ വിമാനം അയയക്കുന്നു എന്ന തരത്തിലും ചില സംഘടനകള്‍ പ്രചരണം നടത്തുന്നുണ്ട്.
ചാര്‍ട്ടര്‍ വിമാനത്തിനുള്ള അനുമതി ഇന്ത്യന്‍ കോണ്‍സലേറ്റ് നല്കിയാലും ആള് തികഞ്ഞില്ലങ്കില്‍ വിമാനം റദ്ദാക്കും. നല്കിയ പണം തിരികെ കിട്ടാതെയും വരും. അസോസിയേഷനുകളുടെ അവകാശവാദവും ആര്‍ത്തിയും കാരണം അനുമതി ലഭിച്ച വിമാനം പോലും റദ്ദാക്കേണ്ടി വരുമോ എന്ന ഭീതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: