ഉദുമ: ശ്രീബാലയ്ക്ക് വയസ് നാലായെങ്കിലും മറ്റു കുട്ടികളെ പോലെ തുള്ളിച്ചാടി നടക്കാന്‍ അവള്‍ക്കാവില്ല. ഇരുകാലിലുമുള്ള വൈകല്യമാണ് നടക്കാന്‍ സാധിക്കാത്തത്. കോട്ടിക്കുളത്തെ രാജേഷിന്റെയും ഷൈനയുടേയും രണ്ട് മക്കളില്‍ മൂത്തവളാണ് ശ്രീബാല.
ആറ് മാസമായപ്പോള്‍ പനിവന്ന് ഡോക്ടറെ കാണിക്കാന്‍ ചെന്നപ്പോഴാണ് കുടലില്‍ സുഷിരമുണ്ടെന്ന് കണ്ടെത്തിയത്. ജനനസമയത്ത് വൈകല്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് വാല്‍വ് കണ്ടെത്തിയത്. ഇതിനാല്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നില്ല. ജന്മനാ ഉള്ള വൈകല്യമായതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കില്ലെന്നും മരുന്ന് മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ അസുഖത്തിന്റെ ഫലമായാണ് എല്ലുകള്‍ വളരാതെ വൈകല്യത്തിലേക്ക് നയിച്ചത്.
നട്ടെല്ലിന് ശക്തിയില്ലാത്തതിനാല്‍ കൂടുതല്‍ നേരം നില്‍ക്കാനും സാധിക്കില്ല. നാല് വയസ് പ്രായമായെങ്കിലും മറ്റു കുട്ടികളുടെ വളര്‍ച്ച ശ്രീബാലയ്ക്ക് കാണാനില്ല. ലോക് ഡൗണ്‍ വന്നതോടെ മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് പോകാന്‍ സാധിക്കുന്നില്ല. മരുന്നുകള്‍ ഓണ്‍ലൈനില്‍ വരുത്തുകയാണ് ചെയ്യുന്നത്.
പണമില്ലാത്തതിനാല്‍ പലപ്പോഴും മരുന്നും മുടങ്ങുന്നതായി മതാവ് പറഞ്ഞു. ഭര്‍ത്താവ് രാജേഷ് കടലില്‍ പോയി കിട്ടുന്ന ഏക വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചു പോകുന്നത്. പ്രായമായ അമ്മയും രണ്ട് വയസായ മകന് ശ്രീവേദ്, സഹോദരന് ധനേഷും അടങ്ങുന്നതാണ് ഈ കുടുംബം. ഒരു കൂരയ്ക്കുള്ളിലാണ് ജീവിതം തള്ളി നീക്കുന്നത്. സ്വന്തമായി ശുചിമുറിയില്ലാത്തതിനാല്‍ അയല്‍ വീടുകളെയാണ് ആശ്രയിക്കുന്നത്. സുമനസുകളുടെ കാരുണ്യമുണ്ടെങ്കിലെ ശ്രീബാലയുടെ തുടര്‍ ചികിത്സ സാധ്യമാവുകയുള്ളു. ബാങ്ക് അകൗണ്ട് നമ്പര്‍: 4045410100 3466 ഷൈന എസ്, കേരളഗ്രാമീണ്‍ ബാങ്ക് മേല്‍പറമ്പ് ശാഖ, IFSC KLGB 0040454.
പ്രതികരിക്കാൻ ഇവിടെ എഴുതുക: