കരുനാഗപ്പള്ളി: ഉടമസ്ഥന്റെ അറിവോ സമ്മതമോ കൂടാതെ വ്യാജസമ്മതപത്രം നിര്‍മ്മിച്ച് പഞ്ചായത്ത് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കടമുറിക്കും അതിന്റെ മുകളില്‍ ട്യൂഷന് സെന്ററിനും രജിസ്ട്രേഷന് നേടിയ കേസില്‍ ഓച്ചിറ ഗ്രാമപഞ്ചായത്തംഗം എളമ്പടത്ത് രാധാകൃഷ്ണനെതിരെ ഓച്ചിറ പോലീസ് കേസെടുത്തു.
നോക്കി നടത്തുന്നതിനായി ഏല്‍പ്പിച്ചിരുന്ന കടമുറിക്കാണ് സിപിഎം പഞ്ചായത്ത് മെമ്പര്‍ കൂടിയായ രാധാകൃഷ്ണന് വ്യാജരജിസ്ട്രേഷന്‍ തരപ്പെടുത്തിയത്. ഉടമയുടെ പരാതിയിന്മേല് പഞ്ചായത്ത് നടത്തിയ അന്വേഷണ പ്രകാരം രജിസ്ട്രേഷന് റദ്ദാക്കിയിരുന്നു. ഇതിനെതിരെ രാധാകൃഷ്ണന് ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ ജൂലൈ 4 ലെ ഉത്തരവിന് പ്രകാരം പഞ്ചായത്ത് സെക്രട്ടറി തെളിവെടുപ്പു നടത്തി.
ഇയാള്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടത്തിയതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ പരാതിയിമേല് ഓച്ചിറ പോലീസ് ഇയാള്‍ക്കെതിരെ വിശ്വാസ വഞ്ചനയ്ക്കും, വ്യാജാേഖ ചമച്ചതിനും ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. പ്രതി ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: