മാനന്തവാടി: എടവകയില്‍ നവവധുവിന് കൊറോണ സ്ഥിരീകരിച്ച സംഭവം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്. ഇന്നലെ ഡിഎംഒ യുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നു. പ്രാഥമിക പട്ടികയില്‍ പെട്ടവരുടെ സ്രവ പരിശോധന തിങ്കളാഴ്ച നടന്നേക്കും.
കഴിഞ്ഞ ദിവസമാണ് എടവക എള്ളുമന്ദത്ത് വിവാഹം നടന്നത.് തമിഴ്നാട്ടില്‍ നിന്നായിരുന്നു വധു. വിവാഹത്തിന് ശേഷമാണ് നവവധുവിന് കൊറോണ സ്ഥിരീകരിക്കുന്നത്. ഇതോടെ വരന്റെ വീട്ടുകാരും മൂന്ന് പുരോഹിതരും അടക്കം 50 തിലേറെ പേര് നിരീക്ഷണത്തിലാണ്. ഇത്തരമൊരു പശ്ചാതലത്തിലാണ് ഡിഎംഒ. ഡോ.ആര്.രേണുകയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന് പഞ്ചായത്ത് മെമ്പര്‍മാര്‍ ആരോഗ്യ വകുപ്പ് ഉേദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. നവവധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രാഥമിക സമ്പര്ക്കപ്പെട്ടവരുടെ സ്രവ പരിശോധന തിങ്കളാഴ്ച നടത്തിയേക്കും. ക്വാറന്റയിന്‍ ലംഘനം നടത്തിയ കേസില്‍ മാനന്തവാടി പോലീസ് സ്റ്റേഷന് കീഴില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എള്ളുമന്ദത്ത് വിവാഹം നടത്തിയ ഗ്രൃഹനാഥന്റെ പേരിലും, ബത്തേരി സ്വദേശി യുവാവിനുമെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: