നാദാപുരം: നാദാപുരം മേഖലയില്‍ കോവിഡ് വ്യാപനം ശക്തിപ്പെട്ടതോടെ ജില്ലാ അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലാ അതിര്‍ത്തി പ്രദേശമായ മുണ്ടത്തോട്, ചെറ്റക്കണ്ടി, കായലോട്ട്താഴ എന്നീ പാലങ്ങളാണ് പൂര്‍ണ്ണമായും അടച്ചത്.
ഇതില്‍ കായലോട്ട് താഴപ്പാലത്തില് പോലീസ് മണ്ണിട്ടാണ് അടച്ചത്. കഴിഞ്ഞ മാസം കോവിഡ് സുരക്ഷയുടെ ഭാഗമായി കായലോട്ട് താഴെ പാലം അടച്ചിരുന്നു. ഇതുവഴി കണ്ണൂര്‍ ജില്ലയില്‍ നിന്ന് കോഴിക്കോട്ടെ മലയോര പ്രദേശമായ വിലങ്ങാട്, വളയം, കല്ലു നിര, ചുഴലി വഴി കുറ്റ്യാടി, വയനാട് പ്രദേശങ്ങളിലേക്ക് വിലക്ക് ലംഘിച്ച് ആളുകള്‍ യാത്ര ചെയ്തത് പോലീസിന് തലവേദന ആയിരുന്നു. ഇതേ തുടര്‍ന്നാണ് മണ്ണിട്ട് അടച്ചതെന്നാണ് പോലീസ് നല്കുന്ന വിവരം.
കണ്ണൂര്‍ ജില്ലയില്‍ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച പാനൂര്‍ നഗരസഭ, കുന്നോത്ത്പറമ്പ്, തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തുകളും ഈ അതിര്‍ത്തിയോട് ചേര്‍ന്നാണ് കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: