കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ഭീകരബന്ധം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടക്കുമ്പോള്‍ ചികില്‍സക്കായി ഉപാധികളോടെ ജാമ്യം അനുവദിച്ച അബ്ദുള്‍ നാസര്‍ മദനിയെ 2018ല്‍ ബാംഗ്ലൂരില്‍ സന്ദര്‍ശിച്ച് മദനിയെ വെറുതെ വിടുക അല്ലെങ്കില്‍ തൂക്കിലേറ്റുക എന്ന് പറഞ്ഞവ്യക്തിയെ രാജ്യദ്രോഹിയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്ന അദേഹം പറഞ്ഞു.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം വിളിച്ച സിമിയുടെ പ്രവര്‍ത്തകനായിരുന്ന കെ.ടി.ജലീല്‍ സിമിയുടെ നിരോധനത്തിലൂടെ യൂത്ത് ലീഗിലെത്തുകയും ശേഷം രാജ്യദ്രോഹപ്രവര്ത്തനത്തിന്റെ സുരക്ഷിത താവളമായ സി.പി.എമ്മില്‍ എത്തിയിരിക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒടുവില്‍ ഭീകരപ്രവര്‍ത്തനത്തിന് പണം ലഭ്യമാക്കാന്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളില്‍ ആ ബന്ധം എത്തിയിരിക്കുന്നു. 1986 ലും 87ലും പി.എസ്.എം.ഒ കോളജില്‍ സിമി സ്ഥാനാര്‍ത്ഥിയായി ചെയര്മാന് സ്ഥാനത്തേക്ക് മല്‍സരിച്ച ജലീല്‍, ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി, രാജ്യദ്രോഹക്കുറ്റത്തിലേര്പ്പെട്ട മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെടുക വഴി സത്യപ്രതിജ്ഞ ലംഘനം നടത്തി എന്ന് മാത്രമല്ല തീവ്രവാദത്തിന്റെ വിഷ ബീജങ്ങള്‍ ജലീലിന്റെ ജനുസ്സുകളില്‍ ആര്‍ക്കും വേര്‍തിരിക്കാന്‍ സാധിക്കാത്ത വിധം കലര്‍ന്നിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
ഒടുവില്‍ വിദേശ രാജ്യത്തിന്റെ പതാകയില്‍ പൊതിഞ്ഞ കിറ്റ് രാജ്യത്തിന്റെ പൊതുതാല്പര്യത്തിനും നിയമത്തിനുമെതിരായി വിതരണം ചെയ്തിരിക്കുന്നു. എന്തായാലും എന്‍ഐഎ യുടെ അന്വേഷണം പുരോഗമിക്കട്ടെയെന്നും ചിലരുടെയൊക്കെ ഹൃദയമിടിപ്പുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: