തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സ്വപ്നയും സന്ദീപും അടക്കമുള്ള പ്രതികളുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. മൂന്ന് ഫ്ളാറ്റുകളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയിരിക്കുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് സ്വപ്നയും സന്ദീപുമായും തെളിവെടുപ്പ് നടത്തുന്നത്. സന്ദീപിനെ ഫെദര്‍ ഫ്ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും വാഹനത്തില്‍ നിന്ന് ഇറക്കിയിരുന്നില്ല ഉദ്യോഗസ്ഥര്‍ മാത്രം ഇറങ്ങുകയായിരുന്നു.
സന്ദീപിനെ വാഹനത്തില്‍ നിന്ന് ഇറക്കാതെ ഫ്ളാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സന്ദീപിനോട് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് സന്ദീപിനെ പുറത്തിറക്കാതിരുന്നത്. അരുവിക്കരയിലെ വാടകവീട്ടില്‍ എത്തിയപ്പോള്‍ എന്‍ഐഎ സംഘം സന്ദീപിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കി. സന്ദീപിന്റെ അമ്മയുമായും ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
സെക്രട്ടറിയേറ്റിന് സമീപമുള്ള ഫ്ളാറ്റില്‍ സ്വപ്നയെയും തെളിവെടുപ്പിന് എത്തിച്ചിട്ടുണ്ട്. മുഖം മറച്ച രീതിയില്‍ എത്തിയ സ്വപ്നയേയും കാറില്‍ നിന്ന് പുറത്തിറക്കാതെയായിരുന്നു തെളിവെടുപ്പ്. ഇവരുടെ അമ്പലമുക്കിലെ ഫ്ളാറ്റില്‍ തെളിവെടുപ്പിന് എത്തിയപ്പോള്‍ സ്വപ്നയെ വാഹനത്തില്‍ നിന്ന് പുറത്തിറക്കി.
പുലര്‍ച്ചെ ആറുമണിക്കാണ് എന്‍ഐഎ സംഘം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. ആദ്യം അമ്പലമുക്കിലെ ഫ്ളാറ്റിലെത്തി റെയ്ഡ് നടത്തിയ ശേഷം ഫെദര്‍ ഫ്ളാറ്റിലെത്തുകയായിരുന്നു. ഫെദര്‍ ഫ്ളാറ്റില്‍ വച്ചാണ് സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച നിര്‍ണ്ണായകമായ ഗൂഢാലോചനകള്‍ നടന്നതന്നും പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോയായിരുന്ന അരുണ്‍ ബാലചന്ദ്രന് പ്രതികള്‍ക്ക് താമസിക്കാനായി മുറി എടുത്ത് നല്കിയതും ഫെദര്‍ ഫ്ളാറ്റിലാണ്. അതിനിടെ സന്ദീപിന്റെ സ്ഥാപനമായ കാര്‍ബണ്‍ ഡോക്ടറില്‍ ഇന്ന് രാവിലെ കസ്റ്റംസും പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: