തൃശൂര്‍ : വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി നല്കിയ സബ്സിഡി കോര്പറേഷന് പരിധിയിലുള്ളവര്‍ക്കും ലഭ്യമാക്കന്‍ മേയര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എം.എസ്.സമ്പൂര്‍ണ ആവശ്യപ്പെട്ടു. വൈദ്യുതി വിഭാഗത്തില്‍ കേരളത്തില്‍ സ്വതന്ത്രമായി വിതരണം ചെയ്യുന്ന ഏക കോര്‍പറേഷനാണ് തൃശൂര്‍. ഇതിനാല്‍ 40,000ഓളം വരുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ഇളവ് ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പട്ടാളം റോഡ് വികസനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അനുമതി ലഭിക്കുന്നതിന് പരിശ്രമിച്ച ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എം.എസ്.സമ്പൂര്‍ണ്ണയെ കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ സിപിഎം കൗണ്‍സിലര്‍മാര്‍ അഭിനന്ദിച്ചു. മേയര്‍ അജിതാ ജയരാജന്, ഡിപിസി മെമ്പര്‍ വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ രാമദാസ്, അനൂപ് കരിപ്പാല്‍, അനൂപ് ഡേവിസ് കാട എന്നിവരാണ് സമ്പൂര്‍ണയുടെ പ്രരിശ്രമങ്ങളെ അഭിനന്ദിച്ചത്. വികസന കാര്യങ്ങളില്‍ ബിജെപി എന്നും രാഷ്ട്രീയം നോക്കാറില്ലെന്ന് എം.എസ്.സമ്പൂര്‍ണയും ബിജെപി കൗണ്‍സിലര്‍ കെ.മഹേഷും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: