ഇടുക്കി: ഇന്നലെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത് 11 പേര്‍ക്ക് ആണ്. ഇതില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും 4 പേര് ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ബാക്കിയെല്ലാവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ എറണാകുളത്ത് നിന്നും മറ്റൊരാള്‍ തിരുവനന്തപുരത്ത് നിന്നും വന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 92 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 44 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്, 18 പേരുടെ ഉറവിടവും വ്യക്തമല്ല. ബുധനാഴ്ച രാജാക്കാട് സ്വദേശിയുടെ മരണവും സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ വ്യാഴാഴ്ച മരിച്ച ശാന്തമ്പാറ സ്വദേശിയുടെ രണ്ടാമത്തെ ഫലവും ഇനി വരാനുണ്ട്.
ഇതിന് ശേഷമാകും കൊറോണ മരണമായി ഇത് സ്ഥിരീകരിക്കുക. ഇന്നലെ അഞ്ച് പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ജില്ലയിലാകെ ജില്ലയിലാകെ 303 പേര്‍ക്ക് ആണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 107 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 195 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേര് എറണാകുളത്തും മൂന്ന് പേര് കോട്ടയത്തുമാണ് ചികിത്സയിലുള്ളത്. ഇതര ജില്ലക്കാരായ മൂന്ന് പേര് ഇടുക്കിയിലുമുണ്ട്.
വിദേശത്ത് നിന്നെത്തിയവര്‍
1. ആറിന് ദമാമില്‍ നിന്നും കോഴിക്കോടെത്തിയ ഏലപ്പാറ സ്വദേശി(29). ടാക്സിയില്‍ ഏലപ്പാറയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
ഇതര സംസ്ഥാനത്ത് നിന്ന്
1. മൂന്നിന് കമ്പത്ത് നിന്നുമെത്തിയ ഉടുമ്പന്‍ചോല പാറത്തോട് സ്വദേശിനി(62). ഭര്‍ത്താവിനോടൊപ്പം കാറില്‍ കുമളി ചെക്ക്
പോസ്റ്റിലൂടെ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
2. ജൂലൈ മൂന്നിന് കമ്പത്ത് നിന്നുമെത്തിയ സേനാപതി സ്വദേശി(62). ടാക്സിയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
3.ന്യൂദല്‍ഹിയില്‍ നിന്ന് മംഗളാ എക്സ്പ്രസിന് എറണാകുളത്ത് എത്തിയ രാജാക്കാട് സ്വദേശി(24). ടാക്സിയില്‍ വീട്ടിലെത്തി.
5. ജൂലൈ എട്ടിന് ഗൂഡല്ലൂര്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി(20). അമ്മയോടും മുത്തശ്ശനോടുമ്മോടൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
ആഭ്യന്തര യാത്ര
4. എറണാകുളത്തെ നെട്ടൂര്‍ മാര്‍ക്കറ്റിലെ പഴ വിതരണക്കാരന്(41). വണ്ണപ്പുറം സ്വദേശിയാണ്. സ്വന്തം കാറില്‍ വണ്ണപ്പുറത്തെത്തി. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 15ന് സ്രവ പരിശോധന.
6. ഏഴിന് തിരുവനന്തപുരത്ത് പോയി വന്ന മൂന്നാര്‍ സ്വദേശിയായ ഡോക്ടര്‍(27). മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 15ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.
സമ്പര്‍ക്കം
1. രാജാക്കാട് സ്വദേശി(48).
2. രാജാക്കാട് സ്വദേശിനി(30). ഞായറാഴ്ച മരിച്ച വീട്ടമ്മയുടെ മകനുമായുള്ള സമ്പര്‍ക്കം വഴിയാണ് രണ്ട് പേര്‍ക്കും രോഗം വന്നത്. 15ന് ആണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
3. എറണാകുളം രാജഗിരി ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ വനിത. ബൈസണ്‍വാലി സ്വദേശിയാണ്. രാജാക്കാട് രോഗം ബാധിച്ച് മരിച്ച ആളുടെ സമ്പര്‍ക്കം. നിലവില്‍ എറണാകുളം രാജഗിരി ആശുപത്രിയിലാണ്.
ഉറവിടം വ്യക്തമല്ല
1. രാജാക്കാട് സ്വദേശി (26). ആന്റിജന്‍ പരിശോധനയിലൂടെ ആണ് സ്ഥിരീകരിച്ചത്.
രോഗമുക്തി ലഭിച്ചവര്‍
1. ജൂണ്‍ 23ന് തമിഴ്
നാട് നിന്നുമെത്തി ജൂണ്‍ 27ന് സ്ഥിരീകരിച്ച പെരുവന്താനം സ്വദേശി(25).
2. ജൂണ്‍ 28 ന് ന്യൂദല്‍ഹിയില്‍ നിന്നെത്തി ജൂലൈ രണ്ടിന് സ്ഥിരീകരിച്ച കരിങ്കുന്നം സ്വദേശി(75).
3. ജൂണ്‍ 29ന് ഒമാനില്‍
നിന്നെത്തി ജൂലൈ രണ്ടിന് സ്ഥിരീകരിച്ച കൊക്കയാര്‍ സ്വദേശി(42).
4. ജൂലൈ മൂന്നിന് സൗദി അറേബ്യയില്‍ നിന്നെത്തി ഏഴിന് സ്ഥിരീകരിച്ച കോടിക്കുളം സ്വദേശി(50)
5. ജൂണ്‍ 23ന് യുഎഇയില്‍ നിന്നെത്തി ജൂലൈ അഞ്ചിന് സ്ഥിരീകരിച്ച പാമ്പാടുംപാറ സ്വദേശി(34).
കെണ്ടയ്ന്മെന്റ് മേഖലകള്‍
സമ്പര്‍ക്കം മൂലം രോഗവ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, രോഗവ്യാപനം ഒഴിവാക്കുന്നതിനായി വണ്ണപ്പുറം പഞ്ചായത്തിലെ 1, 17 വാര്‍ഡുകളും (വലിയകണ്ടം, മുള്ളരിങ്ങാട്) മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡും (മൂന്നാര്‍ ടൗണ്‍) കെണ്ടയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തു. പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: