ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. ഷോപ്പിയാന്‍ അംശിപ്പോരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് ഭീകര സാന്നിധ്യം ഉണ്ടെന്ന സംശയത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. ജമ്മുവില്‍ സിആര്‍പിഎഫിന്റേയും ജമ്മു പോലീസിന്റേയും നേതൃത്വത്തില്‍ ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇന്നലെ തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ ഏറ്റുമുട്ടലില്‍ മരിക്കുന്നവരുടെ എണ്ണം ആറായി അതേസമയം പൂഞ്ചില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക്കിസ്ഥാന് നടത്തിയ വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യ തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: