ചിക്കാഗോ: ഗീതാമണ്ഡലം രാമായണ പാരായണയജ്ഞം ശ്രീരാമ നാമജപങ്ങള് അലയടിച്ച ഭക്തി സാന്ദ്രമായ ശുഭ മുഹൂര്‍ത്തത്തില്‍ ഭാഗവത ശുകം മനോജ് നമ്പൂതിരി ഉത്ഘാടനം ചെയ്തു
മനുഷ്യനായി ജനിച്ച് സത്യവും ധര്‍മ്മവും കൈവിടാതെ ജീവിച്ച് കാണിച്ച മാര്യാദാ പുരുഷോത്തമന് ഭഗവാന് ശ്രീരാമന്റെ ചരിത്രമാണ് രാമായണം.മനുഷ്യ ജീവിതത്തെ തിന്മയില് നിന്നും നന്മയിലേക്ക് നയിക്കുവാനുള്ള ഏറ്റവും ലളിതവും മനോഹരവുമായ ഈ രാമായണ പാരായണ യജ്ഞം മനോജ് നമ്പൂതിരി പറഞ്ഞു.
രശ്മി മേനോന്റെ ധ്യാന മന്ത്രങ്ങളോടെ ആരംഭിച്ച ഈ വര്‍ഷത്തെ ചിക്കാഗോ ഗീതാമണ്ഡലം രാമായണപാരായണ യജ്ഞത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ പങ്കെടുത്തു. നടന്ന രാമായണ പാരായണത്തിനും ഗീതാമണ്ഡലം അധ്യക്ഷന്‍ ജയ് ചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന സത് സംഗത്തിനും ശേഷം നൈവേദ്യ, ദീപാരാധന, മംഗള ആരതിയോടെ 2020ലെ രാമായണ പാരായണ ശുഭാരംഭത്തിന് പരിസമാപ്തി ആയി.
‘മനുഷ്യന് പരിശ്രമിക്കെണ്ടതും അനുഭവികേണ്ടതും ബാഹ്യ സുഖമല്ല, മറിച്ചു ആത്മീയ സുഖമാണ് എന്നും ഇത് മാത്രമാണ് സനാതനം എന്നും, സുഖ ദു:ഖങ്ങള്‍ എല്ലാം ജീവിതത്തില്‍ സാധാരണമാണെന്നും, അതിനെ എങ്ങിനെ തരണം ചെയ്യാമെന്നു രാമായണം നമ്മെ പഠിപ്പിക്കുന്നു എന്നും ജയചന്ദ്രന് പറഞ്ഞു.
‘ഗുരുഭക്തി, ഈശ്വരഭക്തി, പുത്രവാത്സല്യം, പത്നീധര്മ്മം, ദീനാനുകമ്പ, സമഭാവന’ തുടങ്ങിയ മനുഷ്യജീവിതത്തിനുതകുന്ന ഉന്നതമൂല്യങ്ങള്‍ ഈ ഇതിഹാസത്തെ പാദാദികേശം സുന്ദരമാക്കു ന്നത് എന്ന് ശശി പതിക്കലും, ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണത്തില്‍ നിന്ന് ലഭിക്കുന്നത് എന്ന് ഗീതാമണ്ഡലം പ്രധാന പുരോഹിതന് കൃഷ്ണന് ചെങ്ങണാംപറമ്പിലും പറഞ്ഞു.
മനുഷ്യനുള്‍പ്പെടെയുള്ള സര്‍വചരാചരങ്ങളെയും..സത്യത്തിന്റെയും,ധര്‍മ്മത്തിന്റെയും, നന്മയുടെയും നേര്‍വഴിയിലൂടെ കൈ പിടിച്ചുയര്‍ത്തുവാന്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ ത്യാഗസമ്പൂര്‍ണ്ണമായ ജീവിതം നയിച്ച മര്യാദാപുരുഷോത്തമന് ശ്രീരാമചന്ദ്രന്റെ ഭക്തി നിര്‍ഭരവും പാവനവുമായ സ്മരണകള്‍ നിറഞ്ഞു നില്ക്കുന്ന പരമ പവിത്രമായ പഞ്ചമവേദമാണ് രാമായണം എന്ന് ീ പ്രമോദ് പൊന്നപ്പനും, ഇതിവൃത്തത്തിന്റെ മഹത്വംകൊണ്ടും ആഖ്യാനത്തിന്റെ ആകര്‍ഷണീയതകൊണ്ടും ഒരിക്കലും പുതുമ നശിക്കാത്ത ഈ ഇതിഹാസത്തിനു തുല്യമായി വിശ്വസാഹിത്യത്തില്‍ മറ്റ് കൃതികള്‍ ഇല്ല എന്ന് രാധാകൃഷ്ണനും, രാമായണ പാരായണം മനുഷ്യമനസ്സില്‍ അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങളെ പുറത്തേക്ക് കളയുവാനും അവിടെ നിലകൊള്ളുന്ന ആത്മതത്വത്തെ സാക്ഷാത്കരിക്കുവാനും സഹായിക്കും എന്നു ഉമാ രാജയും, എല്ലാ രാജ്യങ്ങളിലെ ജനതയെയും ഇത്രയേറെ ആകര്‍ഷിച്ച മറ്റൊരു കൃതി ലോക സാഹിത്യത്തില്‍ കാണുവാനുണ്ടാകില്ല എന്ന് ലക്ഷ്മി നായരും അഭിപ്രായപ്പെട്ടു.
രാമായണ പാരായണത്തിന് ആനന്ദ് പ്രഭാകര്‍ നേതൃത്വം നല്കി ജനറല്‍ സെക്രട്ടറി ബൈജു മേനോന് നന്ദി പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: