ഇസ്ലാമബാദ് : ഇന്ത്യയുടെ താക്കീതില്‍ കുല്ഭൂഷണ് ജാദവിന് മൂന്നാംവട്ടവും നയതന്ത്ര സഹായത്തിന് അനുമതി നല്കി പാക്കിസ്ഥാന്. ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ കുല്‍ഭൂഷണിന് നയതന്ത്രജ്ഞരെ കാണാനാണ് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി അനുമതി നല്‍കിയത്.
കുല്‍ഭൂഷണിന് യാദവ് വിഷയത്തില്‍ അനാവശ്യ നിബന്ധനകള്‍ പാക്കിസ്ഥാന് ഉയര്‍ത്തിയതില്‍ ഇന്ത്യ കഴിഞ്ഞ ദിവസം താക്കീത് ചെയ്തിരുന്നു. കൂടാതെ ജാദവിനെ മോചിപ്പിക്കാതിരിക്കാന്‍ പാക്കിസ്ഥാന് കപട വാദങ്ങള്‍ ഉന്നയിക്കുകയാണെന്നും, നയതന്ത്ര മര്യാദകള്‍ രാജ്യം പാലിക്കണമെന്നും ഇന്ത്യ താക്കീത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാമത് ഒരിക്കല്‍ കൂടി നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാണാന്‍ പാക് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
നയതന്ത്രജ്ഞര്‍ കുല്ഭൂഷണ് ജാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാക്കിസ്ഥാന്റെ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുല്ഭൂഷണ് നയതന്ത്ര സഹായം നല്കാന് തയ്യാറാണെന്ന് പാക്കിസ്ഥാന് അറിയിച്ചത്.
ജാദവിനെ രക്ഷിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം വട്ട നയതന്ത്ര സഹായം ലഭ്യമാക്കാന്‍ പാകിസ്താന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: