തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.
സര്‍ക്കാരിന്റെ പ്രതിഛായയെ സംഭവം സാരമായി ബാധിച്ചു. ശിവശങ്കറിന്റെ ഇടപെടലുകള്‍ നിരീക്ഷിക്കാനായില്ല. വിഷയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം ഉയര്‍ത്തിപ്പിടിച്ച് ചര്‍ച്ചാ വിഷയമാക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചുവെന്നും വിമര്‍ശനങ്ങളുണ്ടായി. എം ശിവശങ്കറിനെ പിന്തുണയ്ക്കേണ്ടതില്ലെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു. പ്രതിഛായ തിരിച്ചുപിടിക്കാന്‍ അടിയന്തര തിരുത്തല്‍ നടപടികള്‍ വേണമെന്നും സെക്രട്ടറിയേറ്റ് തീരുമാനമെടുത്തു.
വിവാദത്തില്‍ ശിവശങ്കറിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള നിലപാടാണ് മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കൈക്കൊണ്ടത്. തന്റെ മുന്‍ വിശ്വസ്തന്റെ വീഴ്ചകള്‍ അദേഹം യോഗത്തില്‍ അക്കമിട്ടു നിരത്തി. തന്റെ ഓഫീസിലെ മറ്റാര്‍ക്കും വിവാദത്തില്‍ യാതൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രി വാദിച്ചു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തി മറനീക്കി പുറത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്മേല് പാര്‍ട്ടി കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് നേരത്തേ തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരാളെ നിയമിക്കാനാണ് സാധ്യത.
അതേസമയം, ഇപ്പോഴത്തെ കണ്ണൂര്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ജയരാജന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് നന്നായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹത്തെ മാറ്റിയതോടെ ഇടനിലക്കാരുടേയും അഴിമതിക്കാരുടേയും കേന്ദ്രമായി അതു മാറിയെന്നും പാര്‍ട്ടിയില്‍ ആക്ഷേപമുണ്ട്. എം.വി. ജയരാജന് തിരികെ െ്രെപവറ്റ് സെക്രട്ടറിയായി എത്താന്‍ സാധ്യതയുണ്ടെന്നാണ് സിപിഎം വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: