ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ വില ഉടന്‍ കുത്തനെ ഇടിയുമെന്ന് റിപ്പോര്‍ട്ട്. ജിയോയും ടെക്നോളജി ഭീമനായ ഗൂഗിളും കൈകോര്‍ത്തതോടെയാണ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ഗൂഗിള്‍ അടുത്തിടെ 33,000 കോടി രൂപയുടെ നിക്ഷേപം റിലയന്‍സ് ജിയോയില്‍ നടത്തിയിരുന്നു. ഇതിലൂടെ ഇരു കമ്പനികളും ഒത്തുചേര്‍ന്ന് പുതിയ ആന്‍ഡ്രോയിഡ് കേന്ദ്രീകൃത ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കാനും ഇതുപയോഗിച്ച് വില കുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ നിര്‍മിക്കാനാണ് ഉദേശിക്കുന്നത്. ചൈനീസ് കമ്പനികളുടെ ഇന്ത്യന്‍ വിപണിയിലെ കുത്തക അവസാനിപ്പിക്കുകയാണ് ഇരു കമ്പനികളുടെ ലക്ഷ്യം. പതിനായിരം രൂപയ്ക്ക് താഴെ മികവാര്‍ന്ന സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ജിയോ പ്ലാറ്റ്ഫോമും ഗൂഗിളും സംയുക്തമായി ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനിയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡിന് ബദലായാണ് പുതിയ ഒഎസ്. ഇതോടെ ഇന്ത്യന്‍ വിപണയില്‍ ആധിപത്യം പുലര്‍ത്തുന്ന ചൈനീസ് കമ്പനികളും പൂട്ടികെട്ടേണ്ട അവസ്ഥവരുമെന്നാണ് ടെക്നോളജി വിദഗ്ദ്ധന്മാര് പറയുന്നത്. ഷഓമി, ഒപ്പോ, വിവോ, റിയല്‍മി തുടങ്ങിയ കമ്പനികള്‍ കയ്യടക്കി വച്ചിരിക്കുകയാണ് ഈ മേഖല കുത്തക സ്ഥാപിക്കാനാണ് ജിയോയുടെ നീക്കം.
വില കുറഞ്ഞ ഫോണുകള്‍ക്കു പ്രവര്‍ത്തിക്കാനുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഒരുക്കാന്‍ ഗൂഗിള്‍ നേരത്തെയും ശ്രമം നടത്തിയിരുന്നു. ആന്‍ഡ്രോയിഡ് ഗോ ഇതിന്റെ ഭാഗമായിരുന്നു. 5ജി സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ ഹാന്‍ഡ്സെറ്റുകളാണ് ജിയോയും ഗൂഗിളും ചേര്‍ന്ന് പുറത്തിറക്കുക. മെബൈല്‍ ഫോണ്‍ വിപണിയിലേക്ക് ‘മെഗാസ്റ്റാര്‍ എന്‍ട്രി’ നടത്താനാണ് ശ്രമിക്കുന്നതെന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: