ഇടുക്കി: ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ, ഇതില്‍ 6 പേരുടെ ഉറവിടം വ്യക്തമല്ല.
രോഗികളില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു കുടുംബത്തിലെ നാല് പേരും ദമ്പതികളും ഉള്‍പ്പെടും. നാല് പേര് വിദേശത്ത് നിന്നെത്തിയത്. അതേ സമയം ഇന്നലെ മാത്രം ആറ് പേര്‍ക്ക് രോഗമുക്തി ലഭിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ആകെ 39 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് ഇതില്‍ 16 പേരുടേയും ഉറവിടമറിയില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കഴിഞ്ഞദിവസം ഒരാളുടെ മരണവും സ്ഥിരീകരിച്ചു. നിരീക്ഷണത്തിലിരിക്കെ ഇന്നലെ മരിച്ച ശാന്തമ്പാറ സ്വദേശിയ്ക്ക് ഫലം പോസിറ്റീവായെങ്കിലും ഇക്കാര്യം ഒരു ടെസ്റ്റ് കൂടി പരിശോധിച്ച ശേഷമെ സ്ഥിരീകരിക്കുകയുള്ളു.
ജില്ലയിലാകെ ജില്ലയിലാകെ 292 പേര്‍ക്ക് ആണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 102 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 189 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
സമ്പര്‍ക്കം വഴി രോഗം വന്നവര്‍
1. കഞ്ഞിക്കുഴി ബാങ്കിലെ ജീവനക്കാരന്(50).
2. ചുരുളി സ്വദേശിയായ കരിമ്പനിലെ ഹോട്ടല്‍ ജീവനക്കാരന്(43).
3. വാഴത്തോപ്പ് സ്വദേശിയായ കരിമ്പനിലെ ഹോട്ടല്‍ ജീവനക്കാരന്(53).
4. വാഴത്തോപ്പ് സ്വദേശിയായ കരിമ്പനിലെ ഹോട്ടല്‍ ജീവനക്കാരന്(20).
5. വാഴത്തോപ്പ് സ്വദേശിയായ കരിമ്പനിലെ ഹോട്ടല്‍ ഉടമ(59).
6. മരിയാപുരം സ്വദേശിയായ കഞ്ഞിക്കുഴി കെഎസ്ഇബി ജീവനക്കാരന്(27).
7. കരിമ്പനിലെ ഹോട്ടലില്‍ ജീവനക്കാരന്. അന്യസംസ്ഥാന തൊഴിലാളി ആണ്.
ഇവര്‍ക്കെല്ലാം 10ന് കൊറോണ സ്ഥിരീകരിച്ച തോപ്രാകുടി സ്വദേശിയായി മൃഗാശുപത്രി ജീവനക്കാരനുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗം വന്നിരിക്കുന്നത്. ഇയാള്‍ ഹോട്ടലില്‍ വന്നതിനെ തുടര്‍ന്ന് ഇവിടെ അഞ്ച് പേര്‍ക്കും രോഗം വന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 14ന് ആണ് ഇവരുടെ സ്രവ പരിശോധന നടത്തിയത്. ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം രോഗ സാധ്യത നിലവിലുണ്ട്.
ഉറവിടം വ്യക്തമല്ല
8. മരിയാപുരം വെറ്ററിനറി ആശുപത്രി ജീവനക്കാരി (37). നാരകക്കാനം സ്വദേശിനി ആണ്.
9 & 10 രാജാക്കാട് സ്വദേശികളായ ദമ്പതികള്‍ (28, 26).
11&12.രാജാക്കാട് സ്വദേശികളായ ദമ്പതികള്‍ (58, 55).
13. കാക്കനാട് സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരനായ ഏലപ്പാറ സ്വദേശി (30). കാക്കനാട് നിന്നും സ്വന്തം കാറില്‍ വീട്ടിലെത്തി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എല്ലാവരുടേയും സ്രവ പരിശോധന 14ന് ആണ് നടത്തിയത്.
വിദേശത്ത് നിന്നെത്തിയവര്‍
14. അഞ്ചിന് ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലെത്തിയ മേരികുളം സ്വദേശി (29).
15. അഞ്ചിന് കുവൈറ്റില്‍ നിന്ന് കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി(38).
16. മൂന്നിന് സൗത്ത് ആഫ്രിക്കയില്‍ നിന്ന് ബാംഗ്ലൂര്‍ വഴി വിമാനത്തില്‍ കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി(29). സൗത്ത് ആഫ്രിക്കയില്‍ നിന്നും ബാംഗ്ലൂരിന് ബാംഗ്ലൂര്‍ ഫ്ലൈറ്റിന് എത്തി എയര്‍പോര്‍ട്ടില്‍ രണ്ടു ദിവസം തങ്ങിയ ശേഷം മറ്റൊരു വിമാനത്തില്‍ കൊച്ചിയില്‍ എത്തി.
17. അഞ്ചിന് സൗദി അറേബ്യയില്‍ നിന്നും കൊച്ചിയിലെത്തിയ മൂന്നാര്‍ സ്വദേശി(28).
ആഭ്യന്തര യാത്ര
18. 12ന് ഗൂഡല്ലൂരില്‍ നിന്നുമെത്തിയ ഏലപ്പാറ സ്വദേശി(58). ഗൂഡല്ലൂരില്‍ നിന്നും ടാക്സിയില്‍ കുമളിയില്‍ എത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു
19. കമ്പത്ത് നിന്നും ജീപ്പിലെത്തിയ കരുണാപുരം സ്വദേശിനി(15). വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
20, 21, 22& 23. തമിഴ്നാട് ഗൂടല്ലൂരില് നിന്നുമെത്തിയ കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്. ടാക്സിയില്‍ 4ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. (അച്ഛന്-42, അമ്മ- 35, പെണ് കുട്ടികള്‍-19, 16).
24. അഞ്ചിന് ബാംഗ്ലൂരില്‍ നിന്നുമെത്തിയ കുമളി സ്വദേശി(48). മകനോടൊപ്പം ബാംഗ്ലൂരില്‍ നിന്നും വാളയാര്‍ വഴി സ്വന്തം കാറില്‍ വീട്ടിലെത്തി .
25,26. ജൂണ്‍ 23ന് പാറ്റ്നയില്‍ നിന്ന് കൊച്ചിയിലെത്തിയ മണിയാറംകുടി സ്വദേശികളായ ദമ്പതികള്‍ (39, 37). ഇവരുടെ മകന് ഒമ്പതിന് രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗമുക്തി നേടിവര്‍
1. ജൂണ്‍ 22ന് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയായ ആറുവയസ്സുകാരന്
2. ജൂണ്‍ 15ന് ബാംഗ്ലൂരില്‍ നിന്നെത്തിയ കോടിക്കുളം സ്വദേശിയായ പൈനാപ്പിള്‍ ലോറി ഡ്രൈവര്‍ (46). രണ്ടിനാണ് സ്ഥിരീകരിച്ചത്.
3. ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നെത്തി 27ന് സ്ഥിരീകരിച്ച കുമളി സ്വദേശിനി(62).
4. ജൂണ്‍ 26ന് ന്യൂദല്‍ഹിയില്‍ നിന്നുമെത്തി അഞ്ചിന് സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിനി(28).
5. ജൂണ്‍ 26ന് ന്യൂദല്‍ഹിയില്‍ നിന്നും എത്തി അഞ്ചിന് സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിയായ അഞ്ച് വയസുകാരി.
6. ജൂണ്‍ 18ന് പൂനയില്‍ നിന്നെത്തി അഞ്ചിന് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശി(34)
കണ്ടെയ്ന്മെന്റ് സോണുകള്‍
1. വാഴത്തോപ്പ് പഞ്ചായത്ത് നാലാം വാര്‍ഡ് (കരിമ്പന്‍). ഇവിടെ മാത്രം ഒരു ഹോട്ടലിലെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കരിമ്പന്‍ ടൗണ്‍ അടച്ചു.
2. മരിയാപുരം പഞ്ചായത്ത് 5, 10, 11 വാര്‍ഡുകള്‍ (ചട്ടിക്കുഴി, മരിയാപുരം, കുതിരക്കല്ല്).
3. കഞ്ഞിക്കുഴി പഞ്ചായത്ത് 7, 12, 13 വാര്‍ഡുകള്‍ (ചുരുളി, കഞ്ഞിക്കുഴി, പഴയരിക്കണ്ടം).
കണ്ടെയ്ന്മെന്റ് സോണുകളായി ഇന്നലെ പ്രഖ്യാപിച്ച ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഒമ്പത് പഞ്ചായത്തുകളിലായി 17 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണാക്കിയിരുന്നു. ജില്ലയുടെ ഹൈറേഞ്ച് മേഖലിയില്‍ കോറോണ വ്യാപകമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: