ഇടുക്കി: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം കാലവര്‍ഷം തിരിച്ചെത്തുന്നതായി സൂചന. അതേസമയം വരുന്ന മൂന്ന് ദിവസം തെക്കന്‍ കേരളത്തില്‍ കനത്ത മഴ സാധ്യതയില്ലെന്നും ഐഎംഡി പ്രവചിക്കുന്നു.
ഇന്നലെ മുതല്‍ മദ്ധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തിരിച്ചെത്തിയിട്ടുണ്ട്. ന്യൂനമര്‍ദ പാത്തിയാണ് ഇതിന് പ്രധാന കാരണം. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. 19ന് 9 ജില്ലകളിലും 20ന് തെക്കന്‍ കേരളത്തിലടക്കം ആറ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്.
വരും ദിവസങ്ങളില്‍ പതിവ് തെറ്റിക്കാതെ കാലവര്‍ഷം കനക്കുമെന്നാണ് സൂചന. ഇന്ന് രാത്രി വരെ കേരള തീരത്ത് 40-50 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. ഈ സമയം മത്സ്യബന്ധനത്തിനും നിരോധനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: