ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒന്‍പതു പേര് വിദേശത്തുനിന്നും എത്തിയവരാണ്. ഒരാള്‍ തമിഴ്നാട്ടില്‍നിന്നും എത്തിയതാണ്. മൂന്നുപേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ.് ആറുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്നയിലെ സീഫുഡ് ഫാക്ടറിയിലെ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 43 വയസ്സുള്ള വയലാര്‍ സ്വദേശിനി, 49 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 21 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 49വയസുള്ള കുത്തിയതോട് സ്വദേശി, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കായംകുളം സ്വദേശിയായ ആണ്‍കുട്ടി, ചെല്ലാനം മത്സ്യബന്ധന ഹാര്‍ബറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന 20 വയസ്സുള്ള തുറവൂര്‍ സ്വദേശി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള ചെട്ടികാട് സ്വദേശിനിയുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: