മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ. ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ടിന് 29 റണ്‍സിന് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ദിനത്തില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന്് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍ സിബ്ലിയും (46) ബെന്‍ സ്റ്റോക്സും (9) പുറത്താകാതെ നില്ക്കുന്നു.
ഓപ്പണര്‍ റോറി ബേണ്‍സ്, ക്രാവ്ലി, ക്യാപ്റ്റന്‍ റൂട്ട് എന്നിവരാണ് പുറത്തായത്.പതിനഞ്ച്് റണ്‍സ് കുറിച്ച ബേണ്‍സിനെ പേസര്‍ റോസ്റ്റണ്‍ ചെയ്സ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍. 29 റണ്‍സ്. തുടര്‍ന്നെത്തിയ ക്രാവ്ലി സംപൂജ്യനായി മടങ്ങി. ചെയ്സിന്റെ പന്തില്‍ ഹോള്‍ഡര്‍ ക്യാച്ചെടുത്തു. 23 റണ്‍സ് എടുത്ത ജോ റൂട്ടിനെ ജോസഫ് പുറത്താക്കി. ഹോള്‍ഡറാണ് ക്യാച്ചെടുത്തു.
മഴയെ തുടര്‍ന്ന് വൈകിയാണ് ആദ്യ ദിനത്തിലെ കളി ആരംഭിച്ചത്. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: