തളിപ്പറമ്പ: ആധ്യാത്മിക പ്രഭാഷകരുടെ നേതൃത്ത്വത്തിൽ പ്രവർത്തിക്കുന്ന ആർഷ സംസ്കാര ഭാരതിയുടെ രാമായണമാസാചരണം തളിപ്പറമ്പ നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ തുടക്കമായി. രാജരാജേശ്വര ക്ഷേത്രം തന്ത്രി എടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരി ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പ്രവീൺ പനോന്നേരി അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ വിജയ് നീല കണ്ഠൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡണ്ട് കെ.എൻ. രാധാകൃഷ്ണൻ മുഖ്യഭാഷണം നടത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി ഉണ്ണികൃഷ്ണവാര്യർ പട്ടാന്നൂർ, മുരളീധര വാര്യർ കല്യാശ്ശേരി, അഡ്വ: ഷജിത്ത് നടുവിൽ, എം.ജി. വിനോദ് എന്നിവർ സംസാരിച്ചു.രാമായണ ആചാര്യൻ കടന്നപ്പള്ളി വാസുദേവനെ ചടങ്ങിൽ വച്ച് ആദരിച്ചു. ശ്രേഷ്ഠ ഭാരതം ഫെയിം ആദിദേവ് ,നിരഞ്ജനവാര്യർ, ലളിത ഗോവിന്ദ വാര്യർ എന്നിവരെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: