കാസര്‍കോട്: കാസര്‍കോട് ജില്ലയെ വീണ്ടും ആശങ്കയുടെ മുള്‍മുനയിലാക്കി കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സാമൂഹ്യവ്യാപന സാധ്യതയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങിയെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധരുള്ളത്.
ജില്ലയില്‍ ഇന്നലെ 74 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറ് പേര് വിദേശത്ത് നിന്ന് വന്നവരും 11 ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണ്. സമ്പര്‍ക്കം മൂലം രോഗം ബാധിച്ച എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ 22 പേര് രോഗമുക്തി നേടി. 768 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ രോഗം ഭേദമായവരുടെ എണ്ണം 470. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 298.
6296 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 5517 പേരും സ്ഥാപനങ്ങളില്‍ നിരീക്ഷണത്തില്‍ 779 പേരുമുണ്ട്. പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടവര്‍ 520. ആകെ അയച്ച സാമ്പിളുകളുടെ എണ്ണം 17025. ഇന്നലെ അയച്ച സാമ്പിളുകളുടെ എണ്ണം (സെന്റിനല്‍ സര്‍വേ അടക്കം) 340, പരിശോധന ഫലം ലഭിക്കാനുള്ള സാമ്പിളുകളുടെ എണ്ണം 1124. നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചവരുടെ എണ്ണം 541.
ഇന്നലെ പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടവര്‍ 53 ആണ്. ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി ഇന്നലെ 41 പേരെഡിസ്ചാര്ജ്ജ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: